ചൊവ്വയുടെ ധ്രുവ പ്രദേശത്ത് വന്‍ മഞ്ഞ് നിക്ഷേപം കണ്ടെത്തി. നാസയുടെ ചൊവ്വ നിരീക്ഷണ വാഹനത്തിന്റെതാണ് കണ്ടെത്തല്‍. ഉരുകി കഴിഞ്ഞാല്‍ ചൊവ്വ ഗ്രഹത്തെ അഞ്ചടി മുക്കാന്‍ ശേഷിയുണ്ട് ഈ വലിയ മഞ്ഞ് നിക്ഷേപത്തിന്. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും ഒന്നര കിലോ മീറ്റര്‍ ആഴത്തില്‍ മണ്ണും മഞ്ഞും കലര്‍ന്ന രൂപത്തിലാണ് ഹിമ നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഇവ ഭൂമിയിലെ മഞ്ഞിനെ അപേക്ഷിച്ച് ചുരുങ്ങിയതും മെഴുകു രൂപത്തിലുള്ളതുമാണ്.
50,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൊവ്വയില്‍ നിന്നും മഞ്ഞ് നിക്ഷേപങ്ങള്‍ അപ്രത്യക്ഷമായെന്ന നിരീക്ഷണത്തിലായിരുന്നു മുന്‍പ് ഗവേഷകര്‍. ഇപ്പോള്‍ കാണുന്ന ഈ നിക്ഷേപം കഴിഞ്ഞ ഹിമയുഗത്തില്‍ ധ്രുവ പ്രദേശങ്ങളില്‍ ശേഖരിക്കപ്പെട്ടതായിരിക്കുമെന്നും അവ ചൂടിനേയും റേഡിയേഷനേയും അതിജീവിച്ചതിനാലാണ് ഇപ്പോഴും തുടരുന്നതെന്നും ഗവേഷകര്‍ അനുമാനിക്കുന്നു.
ചൊവ്വയില്‍ ജല ജല സാന്നിധ്യമുള്ളത് തന്നെ വലിയ കാര്യമാണെന്നിരിക്കെയാണ് ഇപ്പോള്‍ ഇങ്ങനെയൊരു കണ്ടെത്തല്‍. ഈ കണ്ടെത്തലിനെ വലിയ പ്രതീക്ഷയോടെയാണ് ശാസ്ത്രലോകം ഉറ്റു നോക്കുന്നത്. ചൊവ്വയില്‍ കോളനി നിര്‍മ്മിക്കാന്‍ ബഹിരാകാശ ഏജന്‍സികള്‍ പദ്ധതിയിടുന്ന ഈ സമയത്ത് ഈ കണ്ടെത്തല്‍ വളരെ നിര്‍ണ്ണായകമായേക്കും.
Read More : മലമ്പനി കൊതുകുകളെ കൊല്ലാൻ ജനിതകമാറ്റം വരുത്തിയ ഫംഗസ്