ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ വീഴ്ചവരുത്തിയ ഫേസ്ബുക്കിന് യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ഏകദേശം മുപ്പത്തയ്യായിരം കോടി രൂപയുടെ പിഴയീടാക്കുമെന്നാണ് ഫേസ്ബുക്കിന്റെ പ്രാഥമിക നിഗമനം. സ്വകാര്യത സംരക്ഷണത്തില്‍ വന്ന വീഴ്ചയുടെ പേരില്‍ 2012 ല്‍ ഗൂഗിളില്‍ നിന്നും 158 കോടി രൂപയാണ് ഇവര്‍ ഈടാക്കിയത്.
2018 ലാണ് ഉപഭോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ ഫേസ്ബുക്കില്‍ സുരക്ഷിതമല്ലെന്നും ബയോമെട്രിക്ക് വിവരങ്ങള്‍ ഉപഭോക്താക്കളുടെ സമ്മതമില്ലാതെ ശേഖരിക്കുന്നു എന്നുമുള്ള കേസ് ഫേസ്ബുക്കിനുനേരെ വരുന്നത്. ഈ കേസ് ഇപ്പോഴും തുടരുന്നു. കേസിന്റെ നടത്തിപ്പിനു മാത്രമായി ഇരുപത്തിയൊന്നായിരം കോടി രൂപ യാണ് ഫേസ്ബുക്കിന് ഇതുവരെ ചലവു വന്നിരിക്കുന്നത്.
ഈ പ്രശനങ്ങള്‍ കൊണ്ടുതന്നെ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 51% ഉപഭോക്താക്കളുടെ കുറവാണ് ഈ വര്‍ഷം തുടങ്ങി ആദ്യ മൂന്ന് മാസത്തില്‍ ഫേസ്ബുക്കിനുണ്ടായിരിക്കുന്നത്. കേസിനെ തുടര്‍ന്ന് ഇത്തരത്തിലുള്ള സുരക്ഷാവീഴ്ച ഒഴിവാക്കുന്നതിനും സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനുമൊരുങ്ങുകയാണ് ഫേസ്ബുക്കിപ്പോള്‍.