സെപ്തംബര്‍ 21, ബഹിരകാശ ശാസ്ത്ര രംഗത്ത് ജപ്പാനെ സംബന്ധിച്ച് ഒരു വന്‍ മുന്നേറ്റത്തിന്റെ ദിനം കൂടിയായിരുന്നു. ഛിന്ന ഗ്രഹത്തില്‍ രണ്ട റോബോട്ടിക്ക് റോവേഴ്‌സിനെ ഇറക്കിയാണ് ബഹിരാകാശ ചരിത്രത്തില്‍ വീണ്ടും തങ്ങളുടെ മികവ് പ്രകടിക്കുന്നത്. ചലിക്കുന്ന ഛിന്ന ഗ്രഹത്തില്‍ നേരിട്ട് റോവരുകളെ ഇറക്കിയുള്ള പരീക്ഷണത്തിലുടെ സൗരയൂഥത്തിന്റെ ഉത്ഭവത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്ന ജപ്പാന്റെ മുന്നേറ്റത്തെക്കുറിച്ചുള്ള റിപോര്‍ട്ട് ജപ്പാന്‍ എയ്‌റോ സ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സിയാണ് പുറത്തുവിട്ടത്.
റിയൂഗ് എന്ന ഛിന്ന ഗ്രഹത്തിലാണ് ബിസ്‌കറ്റ് ടിന്‍ ആകൃതിയിലുള്ള റോബോട്ടുകളെയാണ് ഹയബൂസ വിജയകരമായി ഇറക്കിവിട്ടതെന്നും ഏജന്‍സി അറിയിച്ചു. റോബോട്ടുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്, അവ റിയൂഗിന്റെ ഉപരിതലത്തെക്കുറിച്ച പഠനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഛിന്ന ഗ്രഹത്തിലെ കുറഞ്ഞ ഗുരുത്വാകര്‍ഷണ ബലം റോബോട്ടുകള്‍ളുടെ പ്രവര്‍ത്തനം സാഹസികമാക്കുന്നുണ്ടെന്നും ഏജന്‍സി പുറത്തിറക്കിയ പ്രസ്താവന പറയുന്നു.
പരീക്ഷണങ്ങളുടെ അടുത്ത ഘട്ടമായി ഛിന്ന ഗ്രഹത്തിന്റെ പ്രതലത്തിലേക്ക് ഒരു ചെറിയ മിസൈല്‍ പ്രയോഗിക്കും. രണ്ട് കിലോ ഗ്രാം ഭാരം വരുന്ന മിസൈല്‍ ഗ്രഹത്തില്‍ ചെറിയ ഗര്‍ത്തം രൂപപ്പെടുത്തുകയും കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക വഴി തുറക്കുകയും ചെയ്യും. ഈ ഗര്‍ത്തത്തില്‍ നിന്ന്, കാലാവസ്ഥയെയും പ്രപഞ്ചത്തെക്കുറിച്ചുമുള്ള ചില അടിസ്ഥാന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭ്യമാമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ. ഒക്ടോബര്‍ രണ്ടിനാണ് ഹയബൂസ- 2 ഈ പരീക്ഷണ നടത്തുകയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. 2005ലും ഛിന്ന ഗ്രഹത്തില്‍ റോബോട്ടിനെ ഇറക്കിക്കൊണ്ടുള്ള പരീക്ഷണങ്ങള്‍ ജപ്പാന്‍ ശ്രമമ നടത്തിയിരുന്നെങ്കിലും പരാജപ്പെട്ടിരുന്നു.