UPDATES

സയന്‍സ്/ടെക്നോളജി

നീൽ ആംസ്‌ട്രോങ്ങിന്റെ വിസർജ്യം ചന്ദ്രനിൽ നിന്നും തിരിച്ചെടുക്കണമെന്ന് നാസ വാശിപിടിക്കുന്നതെന്തുകൊണ്ട്?

ബഹിരാകാശാ പേടകത്തിന്റെ ഭാരം കൂടുമെന്നുള്ളതിനാൽ മാലിന്യങ്ങൾ  അവിടെ തന്നെ ഉപേക്ഷിച്ച് പോരണമെന്നായിരുന്നു നാസയുടെ നിർദ്ദേശം.

                       

അൻപതിലേറെ വർഷങ്ങൾക്ക് മുൻപ് നീൽ ആംസ്‌ട്രോങും കൂട്ടരും ചന്ദ്രനിലെത്തി അവിടെ അവശേഷിപ്പിച്ചത് സ്വന്തം കാൽപ്പാടുകളും അമേരിക്കയുടെ പതാകയും മാത്രമായിരുന്നില്ല. നാസയിലെ മുതിര്ന്ന ശാസ്ത്രജ്ഞരുടെ നിർദ്ദേശപ്രകാരം മലമൂത്ര വിസർജ്ജനങ്ങൾ ഉൾപ്പടെയുള്ളവ പൊതിഞ്ഞുകെട്ടി ശാസ്ത്രജ്ഞർ അവിടെ  ഉപേക്ഷിച്ചിരുന്നു. ചന്ദ്രനിൽ ജീവന് നിലനിൽക്കാനുള്ള സാധ്യത ഉണ്ടോ എന്ന് അറിയാനായി നാസ തിരയുന്നത് ആ കവറുകളാണ്. അൻപത് വർഷങ്ങൾക്ക് മുൻപ് കെട്ടിപ്പൊതിഞ്ഞ് വെച്ച അതേ വിസർജ്ജന പൊതികൾ.

ഏകദേശം 96 വിസർജ്ജന ബാഗുകൾ ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് നാസയുടെ കണക്കുകൂട്ടൽ. ഈ പൊതികൾ എത്രയും വേഗം കണ്ടെടുത്തത് അതിലെ സൂക്ഷ്മ ജീവികളുടെ സാന്നിദ്യം പരിശോധിക്കാനാണ് നാസ ഒരുങ്ങുന്നത്. പുഴുക്കളേയും മറ്റും കണ്ടെത്തിയാൽ അത് ശാസ്ത്ര ചരിത്രത്തിലെ തന്നെ സുപ്രധാനമായ ഒരു ഏടാകും. പിന്നീടുള്ള ചാന്ദ്രയാത്രകൾക്കും ചൊവ്വയിലേക്കുള്ള യാത്രകൾക്കും ഈ കണ്ടെത്തലുകൾ ഉപകരിക്കുമെന്നും നാസ പ്രഖ്യാപിക്കുന്നു.

ആദ്യ ചന്ദ്രയാത്രയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സഞ്ചാരികൾക്ക്  മലമൂത്രവിസർജ്ജനത്തിനായി പ്രത്യേകം തയ്യാർ ചെയ്തിരുന്ന നാപ്കിനുകളും കവറുകളും വിതരണം ചെയ്തിരുന്നു. 12 ഓളം സഞ്ചാരികൾ നിരവധി ദിവസങ്ങൾ അവിടെ ചെലവഴിച്ചിരുന്നു. ബഹിരാകാശാ പേടകത്തിന്റെ ഭാരം കൂടുമെന്നുള്ളതിനാൽ മാലിന്യങ്ങൾ  അവിടെ തന്നെ ഉപേക്ഷിച്ച് പോരണമെന്നായിരുന്നു നാസയുടെ നിർദ്ദേശം.

Related news


Share on

മറ്റുവാര്‍ത്തകള്‍