ക്ഷീരപഥത്തിന്റെ അതിര്‍ത്തികള്‍ക്കും വളരെ അകലെ രണ്ട് വന്‍ തമോഗര്‍ത്തങ്ങള്‍ പ്രപഞ്ചത്തില്‍ വലിയ ചലനങ്ങളുണ്ടാക്കി കൂടിച്ചേര്‍ന്നത് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു. അതിന്റെ അലയൊലികള്‍ ഭൂമിയില്‍ അനുഭവപ്പെട്ടതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം ശാസ്ത്രജ്ഞര്‍ അവതരിപ്പിച്ചു. സൂര്യനേക്കാള്‍ നൂറിരിട്ടി വലിപ്പമുള്ള ഈ തമോഗര്‍ത്തങ്ങള്‍ കുറേയധികം കാലമായി പരസ്പരം ചുറ്റിക്കറങ്ങുകയായിരുന്നു. അവസാനം ഇവ തികച്ചും പ്രചണ്ഡമായി കൂടിച്ചേര്‍ന്ന് കൂടുതല്‍ വലിപ്പമുള്ള മറ്റൊരു തമോഗര്‍ത്തമായി മാറി. നിലവില്‍ ഇത് ഭൂമിയില്‍ നിന്ന് 1000 കോടി പ്രകാശവര്‍ഷം അകലെയാണ്.
ഭൂഗുരത്വ തരംഗങ്ങള്‍ രേഖപ്പെടുത്തുന്ന യന്ത്രങ്ങളാണ് ഈ വലിയ തമോഗര്‍ത്ത സംയോജനം കണ്ടെത്തിയത്. ‘പ്രപഞ്ചത്തില്‍ ഇന്നേ വരെയുണ്ടായിട്ടുള്ള ഏറ്റവും ഭീകരവും പ്രബലവുമായ സംഗതികളിലൊന്നാണിതെങ്കിലും ഇതിന്റെ സിഗ്നലുകള്‍ ഭൂമിയിലെത്തുമ്പോഴേയ്ക്കും അതിന്റെ ശക്തി വളരെ കുറഞ്ഞിരിക്കും.’-കാര്‍ഡിഫ് സര്‍വ്വകലാശാലയിലെ ഗ്രാവിറ്റി എക്സ്പ്ലോറേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവനായ പ്രൊഫ.മാര്‍ക്ക് ഹന്നാം പറയുന്നു. 2023 നവംബര്‍ 23ന് ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് ഈ തമോഗര്‍ത്ത സംയോജനത്തിന്റെ തെളിവ് വാഷിഗ്ടണിലും ലൂസിയാനയിലുമുള്ള യു.എസ് ഡിറ്റക്ടറ്ററുകള്‍ക്ക് ലഭിച്ചത്.
ഭൂമിയേക്കാള്‍ നാല് ലക്ഷം മടങ്ങ് വേഗതയില്‍ കറങ്ങുന്ന, സൂര്യനേക്കാള്‍ 103 ഇരട്ടിയും 137 ഇരട്ടിയും വലിപ്പമുള്ള രണ്ട് തമോഗര്‍ത്തങ്ങളാണ് സംയോജിച്ചിട്ടുള്ളത്. ഇപ്പോള്‍ സംയോജിച്ചിട്ടുള്ള തമോഗര്‍ത്തങ്ങളും മുന്‍ കാലങ്ങളില്‍ തമോഗര്‍ത്തങ്ങള്‍ സംയോജിച്ച് രൂപപ്പെട്ടിട്ടുള്ളതാണോ എന്ന് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നു. ഇതുകൊണ്ടായിരിക്കും ഇത് ഇത്ര വലുതായിരിക്കുകയും ഇത്രവേഗതയില്‍ കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നത്.
പൊട്ടിത്തെറിച്ചു തീരാന്‍ തയ്യാറായി തിരുവാതിര
മുന്നൂറോളം തമോഗര്‍ത്ത സംയോജനങ്ങള്‍ ഭൂഗുരുത്വാകര്‍ഷണ തരംഗങ്ങളില്‍ നിന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ സംയോജനം വഴി രൂപപ്പെട്ട തമോഗര്‍ത്തത്തിന് സൂര്യനേക്കാള്‍ 140 ഇരട്ടി വലിപ്പമാണുള്ളത്. ഇപ്പോഴുണ്ടായിട്ടുള്ളതാകട്ടെ സൂര്യനേക്കാള്‍ 265 ഇരട്ടി വലിപ്പമുള്ളതാണ്. Scientists have detected two massive black holes
Content Summary; Scientists have detected two massive black holes
Leave a Comment