ലോകം മുഴുവന്‍ കാത്തിരുന്ന ആ നിമിഷം യാഥാര്‍ത്ഥ്യമായി. 286 ദിവസത്തെ ബഹിരാകാശ ജീവിതത്തിനു ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലെത്തി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40 ന് ആയിരുന്നു ഇരുവരും ഉണ്ടായിരുന്ന സ്‌പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ 9 പേടകം ഭൂമിയിലെത്തിയത്. ഫ്‌ളോറിഡയ്ക്ക് സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഗള്‍ഫ് ഓഫ് അമേരിക്കയിലാണ് പേടകം ഇറങ്ങിയത്. സുനിതയ്ക്കും ബുച്ചിനുമൊപ്പം നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരുമുണ്ടായിരുന്നു.
കടലില്‍ ലാന്‍ഡ് ചെയ്തശേഷം പേടകത്തിനു സുരക്ഷ പരിശോധനയുണ്ടായിരുന്നു. പത്തുമിനിട്ടോളം നീണ്ട പരിശോധനയ്ക്ക് ശേഷം പേടകത്തെ എം വി മേഗന്‍ എന്ന സ്‌പേസ് റിക്കവറി ഷിപ്പിലേക്ക് മാറ്റി.
പുലര്‍ച്ചെ 4.10 നാണ് പേടകത്തിന്റെ വാതില്‍ തുറക്കുന്നത്. 4.25 ഓടെ യാത്രികാര്‍ ഓരോരുത്തരായി പുറത്തേക്ക് വന്നു. നാല് യാത്രികരെയും ഹൂസ്റ്റണിലുള്ള നാസയുടെ കേന്ദ്രത്തിലേക്ക് കൊണ്ടു പോകും. മെഡിക്കല്‍ പരിശോധനകള്‍ക്ക് ഇവരെ വിധേയരാക്കുമെന്നാണ് വിവരം. പേടകത്തില്‍ നിന്നിറങ്ങിയവരെ സ്‌ട്രെച്ചറിലാണ് കൊണ്ടു പോയത്. ഒരു നിമിഷം മാത്രമാണ് നാലുപേരെയും നിവര്‍ന്നു നില്‍ക്കാന്‍ അനുവദിച്ചതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
Splashdown of Dragon confirmed – welcome back to Earth, Nick, Suni, Butch, and Aleks! pic.twitter.com/M4RZ6UYsQ2
— SpaceX (@SpaceX) March 18, 2025
ഒമ്പത് മാസത്തിലേറെ നീണ്ട ബഹിരാകാശ ജീവിതത്തിനുശേഷം ഭൂമിയിലെത്തിയ സുനിതയും ബുച്ചും ഏറെ സന്തോഷത്തിലായിരുന്നു. നിറഞ്ഞ ചിരിയോടെയായിരുന്നു ഇവര്‍ ലോകത്തെ അഭിവാദ്യം ചെയ്തത്. പുറത്തേക്കു വരുന്ന കൈവീശിയും തള്ളവിരല്‍ ഉയര്‍ത്തിയും ലോകത്തോട് തങ്ങളുടെ സ്‌നേഹവും സന്തോഷവും ക്യാമറയിലൂടെ അറിയിച്ചിരുന്നു. 17 മണിക്കൂറത്തെ യാത്രകൊണ്ടാണ് പേടകം ഭൂമിയിലെത്തിയത്. കടലില്‍ പതിക്കുന്നതിന് മുമ്പായി സ്‌പേസ് ക്യാപ്‌സൂള്‍ അതിന്റെ പാരച്യൂട്ടുകള്‍ വിന്ന്യസിച്ചിരുന്നു.
THE MOMENT! Sunita Williams exits the Dragon capsule#sunitawilliamsreturn #SunitaWillams pic.twitter.com/sCsYw7MUgq
— JUST IN | World (@justinbroadcast) March 18, 2025
കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനാണ് സുനിത വില്യംസും ബുച്ച് വില്‍മോറും ബോയിംഗ് സ്റ്റാര്‍ലൈനറില്‍ ബഹിരാകാശ നിലയത്തിലേക്ക് പറന്നത്. ഇന്ന് രാവിലെ സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ മടക്കവും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എട്ട് ദിവസത്തെ ദൗത്യവുമായി പോയവരാണ് ഒമ്പത് മാസത്തോളം അവിടെ താമസക്കാരായി മാറിയത്. Sunita Williams and Butch Wilmore splash down safely
Content Summary; Sunita Williams and Butch Wilmore splash down safely