വാക്കുപാലിക്കാന്‍ പണയത്തിലിരുന്ന സ്വര്‍ണ പാദസരമെടുത്ത് മരിച്ചുകിടക്കുന്ന മകളുടെ കാലില്‍ അണിയിച്ച അച്ഛന്‍ എല്ലാവര്‍ക്കും നൊമ്പരമായി മാറിയിരുന്നു. ആ അച്ഛനു വേണ്ടി ഒരു കവിത സമര്‍പ്പിച്ചിരിക്കുകയാണ് ബിജു ജി നാഥ്. കെ ഷാജി ആലപിച്ചിരിക്കുന്ന ഈ കവിത ആര്‍ക്കും വിങ്ങലോടെയേ കേട്ടിരിക്കാന്‍ സാധിക്കൂ.
തൊടുപുഴയില്‍ വാഹനാപകടത്തില്‍ മരിച്ച അനഘയ്ക്ക് (17) പിതാവ് അനില്‍ പണയം വച്ച പാദസരം ക്രിസ്മസിന് എടുത്തുകൊടുക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. വാക്കു പാലിക്കാന്‍ മരിച്ചുകിടക്കുന്ന മകളുടെ കാലില്‍ പണയം വച്ച പാദസരം അണിയിക്കുകയും മകളുടെ ആഗ്രഹം പോലെ പുതിയ ഷര്‍ട്ടിടുകയും ചെയ്തിരുന്നു അനില്‍.