June 08, 2026 |
Share on

ഷാരൂഖ് ഖാന്‍ പാകിസ്താന്‍ ചാരന്‍: വിഎച്ച്പി നേതാവ് സാധ്വി പ്രാചി

അഴിമുഖം പ്രതിനിധി പ്രശസ്ത ബോളിവുഡ്  അഭിനേതാവ് ഷാരൂഖ് ഖാന്‍ പാകിസ്താന്‍ ചാരന്‍ ആണെന്ന് വിശ്വഹിന്ദുപരിഷത് (വിഎച്ച്പി) നേതാവ് സാധ്വി പ്രാചിയുടെ വിവാദപ്രസ്താവന. അത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വളര്‍ന്ന് വലിയൊരു ശക്തിയാവാന്‍ “രാജ്യത്തെ അസഹിഷ്ണുത” അനുവദിക്കില്ല എന്നും അവര്‍ പറഞ്ഞു.രാജ്യത്ത് മതപരമായ അസഹിഷ്ണുത വളരുന്നു എന്ന് തന്റെ അന്‍പതാം ജന്മദിനാഘോഷത്തിനിടെ ഷാരൂഖ് അഭിപ്രായപ്പെട്ടിരുന്നു. തനിക്കു ലഭിച്ച പദ്മശ്രീ പുരസ്കാരം തിരികെ നല്‍കാനും തയ്യാറാണെന്ന് ഷാരൂഖ് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിഎച്ച്പി നേതാവിന്റെ വിവാദ പ്രസ്താവന. ഷാരൂഖ് ഖാനു നേരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും പാകിസ്താനിലേക്ക് അയക്കണം […]

അഴിമുഖം പ്രതിനിധി

പ്രശസ്ത ബോളിവുഡ്  അഭിനേതാവ് ഷാരൂഖ് ഖാന്‍ പാകിസ്താന്‍ ചാരന്‍ ആണെന്ന് വിശ്വഹിന്ദുപരിഷത് (വിഎച്ച്പി) നേതാവ് സാധ്വി പ്രാചിയുടെ വിവാദപ്രസ്താവന. അത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വളര്‍ന്ന് വലിയൊരു ശക്തിയാവാന്‍ “രാജ്യത്തെ അസഹിഷ്ണുത” അനുവദിക്കില്ല എന്നും അവര്‍ പറഞ്ഞു.രാജ്യത്ത് മതപരമായ അസഹിഷ്ണുത വളരുന്നു എന്ന് തന്റെ അന്‍പതാം ജന്മദിനാഘോഷത്തിനിടെ ഷാരൂഖ് അഭിപ്രായപ്പെട്ടിരുന്നു. തനിക്കു ലഭിച്ച പദ്മശ്രീ പുരസ്കാരം തിരികെ നല്‍കാനും തയ്യാറാണെന്ന് ഷാരൂഖ് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിഎച്ച്പി നേതാവിന്റെ വിവാദ പ്രസ്താവന. ഷാരൂഖ് ഖാനു നേരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും പാകിസ്താനിലേക്ക് അയക്കണം എന്നും സാധ്വി പ്രാചി പറഞ്ഞു. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരുടെ ചിത്രങ്ങള്‍ ബഹിഷ്കരിക്കണമെന്നും പോസ്റ്ററുകള്‍ നശിപ്പിച്ച് തീയിടണം എന്നായിരുന്നു  സാധ്വി മുമ്പ് നടത്തിയ വിവാദ പ്രസ്താവന. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×