June 13, 2026 |
Share on

ശശി കപൂറിന് ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം

അഴിമുഖം പ്രതിനിധി പ്രശസ്ത ബോളിവുഡ് നടന്‍ ശശികപൂറിന് ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം. ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.  ഹിന്ദി സിനിമയിലെ പ്രമുഖനായിരുന്ന പൃഥിരാജ് കപൂറിന്റെ മകനായ ശശി കപൂര്‍ ബാലതാരമായാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1960 കളോടെ ശശി കപൂര്‍ ബോളീവുഡിന്റെ സൂപ്പര്‍ താരമായി മാറി. മുന്‍നിര താരമായി വളര്‍ന്നു. പിന്നീട് മൂന്നു ദശാബ്ദത്തോളം ബോളിവുഡിലെ നായകനിരയിലെ പ്രധാനിയായി അദ്ദേഹം തിളങ്ങി. കഭി കഭി, ഷാന്‍, ത്രീശൂല്‍, ജുനൂന്‍, കാല്‍യുഗ്, ദീവാര്‍, നമക് ഹലാല്‍ തുടങ്ങി […]

അഴിമുഖം പ്രതിനിധി

പ്രശസ്ത ബോളിവുഡ് നടന്‍ ശശികപൂറിന് ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം. ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. 

ഹിന്ദി സിനിമയിലെ പ്രമുഖനായിരുന്ന പൃഥിരാജ് കപൂറിന്റെ മകനായ ശശി കപൂര്‍ ബാലതാരമായാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1960 കളോടെ ശശി കപൂര്‍ ബോളീവുഡിന്റെ സൂപ്പര്‍ താരമായി മാറി. മുന്‍നിര താരമായി വളര്‍ന്നു. പിന്നീട് മൂന്നു ദശാബ്ദത്തോളം ബോളിവുഡിലെ നായകനിരയിലെ പ്രധാനിയായി അദ്ദേഹം തിളങ്ങി. കഭി കഭി, ഷാന്‍, ത്രീശൂല്‍, ജുനൂന്‍, കാല്‍യുഗ്, ദീവാര്‍, നമക് ഹലാല്‍ തുടങ്ങി 160 ചിത്രങ്ങളില്‍ അഭിനയിച്ച ശശികപൂറിന് ന്യൂഡല്‍ഹി ടൈംസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. 12 ഇംഗ്ലീഷ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 

ജുനൂന്‍, കാല്‍യുഗ്, വിജേത തുടങ്ങി ആറ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ശശികപൂര്‍ അജൂബ എന്നൊരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. തന്റെ എഴുപത്തിയേഴാം പിറന്നാള്‍ നിറവിലാണ് ശശി കപൂറിനെ തേടി ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്‌കാരം എത്തുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×