June 17, 2026 |
Avatar
Share on

കുല്‍ക്കര്‍ണിക്കെതിരായ കരിമഷി പ്രയോഗത്തെ ന്യായീകരിച്ച് ശിവസേന

അഴിമുഖം പ്രതിനിധി പാകിസ്താന്‍ മുന്‍വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹമ്മൂദ് കസൂരിയുടെ പുസ്തകം മുംബയില്‍ പ്രകാശനം ചെയ്യുന്ന വിഷയത്തില്‍ ശിവസേന പ്രവര്‍ത്തകര്‍ മുഖ്യസംഘാടകന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ ദേഹത്ത് കരിമഷി ഒഴിച്ചതിനെ ന്യായീകരിച്ച് ശിവസേന. ജനാധിപത്യ പ്രതിഷേധങ്ങളിലെ മൃദു രീതിയാണ് മഷി ഒഴിക്കുന്നത് എന്ന് ശിവസേന വക്താവ് സഞ്ജയ് റൗട്ട് പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ ഇനിയും തുടരുമെന്ന് റൗട്ട് മുന്നറിയിപ്പ് നല്‍കി. ഇന്ന് രാവിലെയാണ് സുധീന്ദ്രകുല്‍ക്കര്‍ണിക്ക് നേരെ ആക്രമണം ഉണ്ടായത്. അതേസമയം തിരിച്ചറിയാത്ത ആറ് ശിവസേന പ്രവര്‍ത്തകരെ പ്രതി ചേര്‍ത്ത് […]

അഴിമുഖം പ്രതിനിധി

പാകിസ്താന്‍ മുന്‍വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹമ്മൂദ് കസൂരിയുടെ പുസ്തകം മുംബയില്‍ പ്രകാശനം ചെയ്യുന്ന വിഷയത്തില്‍ ശിവസേന പ്രവര്‍ത്തകര്‍ മുഖ്യസംഘാടകന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ ദേഹത്ത് കരിമഷി ഒഴിച്ചതിനെ ന്യായീകരിച്ച് ശിവസേന. ജനാധിപത്യ പ്രതിഷേധങ്ങളിലെ മൃദു രീതിയാണ് മഷി ഒഴിക്കുന്നത് എന്ന് ശിവസേന വക്താവ് സഞ്ജയ് റൗട്ട് പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ ഇനിയും തുടരുമെന്ന് റൗട്ട് മുന്നറിയിപ്പ് നല്‍കി. ഇന്ന് രാവിലെയാണ് സുധീന്ദ്രകുല്‍ക്കര്‍ണിക്ക് നേരെ ആക്രമണം ഉണ്ടായത്. അതേസമയം തിരിച്ചറിയാത്ത ആറ് ശിവസേന പ്രവര്‍ത്തകരെ പ്രതി ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഘാടകര്‍ക്ക് പൂര്‍ണ സുരക്ഷ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നതാണ്. മഹാരാഷ്ട്ര സര്‍ക്കാരിലെ സഖ്യകക്ഷിയാണ് ശിവസേന. ഇന്ന് വൈകുന്നേരം 5.30-നാണ് വര്‍ളിയില്‍ പുസ്തക പ്രകാശനം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×