അഞ്ച് വർഷത്തിനുള്ളിൽ ബാംഗ്ലൂർ ജീവിക്കാൻ പ്രയാസമുള്ള സ്ഥലമായി മാറിയേക്കും
ഒരുകാലത്ത് സുഖകരമായ കാലാവസ്ഥയ്ക്ക് പേരുകേട്ട നഗരമാണ് ബെംഗളൂരു. എന്നാൽ ബെംഗളൂരുവിന്റെ ഇന്നത്തെ സ്ഥിതി അതല്ല. തീവ്രമായ വേനലിന്റെയും കടുത്ത ജലക്ഷാമത്തിലും വലയുകയാണ് ബെംഗളൂരു നഗരം. നഗരത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ, കാലാവസ്ഥ, ജലവിതരണം തുടങ്ങിയവയെ വിമർശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംരഭകനായ അനന്ത് ശർമ്മ. താൻ മുബൈയിലേക്കോ പൂനെയിലേക്കോ താമസം മാറണോ അതോ ഇന്ത്യവിടണോ എന്നാണ് അനന്ത് ശർമ്മ എക്‌സിലെ തന്റെ അനുയായികളോട് ചോദിക്കുന്നത്. Bengaluru Weather
‘മോശം അടിസ്ഥാന സൗകര്യങ്ങളും കാലാവസ്ഥയും ഒപ്പം മലിന ജലവും കൊണ്ട് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബാംഗ്ലൂർ ജീവിക്കാൻ പ്രയാസമുള്ള സ്ഥലമായി മാറിയേക്കും . മുംബൈയിലേക്കോ പൂനെയിലേക്കോ മാറണോ അതോ ഞാൻ ഇന്ത്യ വിടണോ?’ എന്നായിരുന്നു അനന്ത് ശർമ്മയുടെ ട്വീറ്റ്.
അനന്തിന്റെ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുക്കുകയും വലിയ ചർച്ചകൾക്ക് വഴി വക്കുകയും ചെയ്തിരിക്കുകയാണ്. അനന്തിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. നല്ലൊരു വിഭാഗം ഉപയോക്താക്കൾ ബെംഗളൂരുവിൻ്റെ നല്ല വശങ്ങൾ എടുത്ത് പറയുകയും അനന്തിന്റെ അഭിപ്രായത്തോട് വിയോചിപ്പ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
‘ഓരോ നഗരത്തിനും അതിന്റേതായ പ്രശ്നങ്ങളുണ്ട്. അത് മനസിലാക്കി നഗരത്തിന്റെ ഭാഗമാകാൻ തുടങ്ങു’ എന്നാണ് ഒരു എക്സ് ഉപയോക്താവ് പറഞ്ഞത്. ‘അധികം ആരും പറയില്ലെങ്കിലും, അനന്തിന്റെ അഭിപ്രായം ശരിയാണ്. ഇവിടെ കാലാവസ്ഥയും വെള്ളവും മാത്രമല്ല; മറ്റ് പല പ്രശ്നങ്ങളുമുണ്ട്, നഗരം ഉപേക്ഷിക്കാൻ സാധിക്കുമെങ്കിൽ അതാണ് നല്ലത്.’ എന്നാണ് മറ്റൊരാൾ കമൻ്റ് ചെയ്തത്.
‘ബാംഗ്ലൂരിലെ അടിസ്ഥാനപരമായ പ്രശ്നം ആളുകൾ ഒരു കുടിയേറ്റ നഗരമായി കരുതുന്നു എന്നതാണ്, മാറാത്തിടത്തോളം നഗരത്തെ മാറ്റാൻ ആരും ആഗ്രഹിക്കില്ല. 80% വരെ വോട്ടർമാരും ഒന്നിച്ച് കാര്യങ്ങൾ ചെയ്തുതരാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്യുക എന്നതാണ് അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഏക മാർഗം. ജനങ്ങൾ അത് ചെയ്യാത്തിടത്തോളം, സർക്കാരിനെ കുറ്റപ്പെടുത്താൻ കഴിയില്ല’. എന്നാണ് മറ്റൊരു അഭിപ്രായം.
‘ആളുകൾ ബംഗളൂരുവിലേക്ക് വരുന്നത് കാലാവസ്ഥയെ കുറിച്ച് ചിന്തിച്ച് കൊണ്ടല്ല. അവർ ബംഗളൂരുവിൽ എത്തുകയും ഇവിടം എന്താണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നതുകൊണ്ടാണ്. എന്നും ബംഗളൂരുവിലെ ജനങ്ങൾ ദയയുള്ളവരായത് കൊണ്ടുമാണ് അവർ ഇവിടേക്ക് എത്തുന്നത് എന്നാണ് ‘ മറ്റൊരു വ്യക്തി പറഞ്ഞത്.
content summary : Bengaluru Entrepreneur Slams City’s Infrastructure And Weather