ഹണിമൂണ്‍ കൊലപാതകം; ദാമ്പത്യത്തെ പുകഴ്ത്തി സോനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്, രഘുവംശിയെ കൊന്നത് സോനത്തിന്റെ മുന്നില്‍ വച്ച്

കൊലപാതകത്തിന് ശേഷമുള്ള സോനത്തിന്റെ ഓരോ നീക്കങ്ങളും ആസൂത്രിതമായിരുന്നു

മേഘാലയയിലെ ഹണിമൂൺ ആഘോഷത്തിനിടെ കൊലപ്പെട്ട രാജ് രഘുവംശിയുടെ മരണത്തിൽ ദുരൂഹതകൾ കെട്ടടങ്ങുന്നില്ല. കൃത്യമായ പദ്ധതിയോടെയാണ് സോനവും ആൺസു​ഹൃത്തും ചേർന്ന് രഘുവംശിയെ കൊലപ്പെടുത്തുന്നത്. കൊലപാതകത്തിന് ശേഷമുള്ള സോനത്തിന്റെ ഓരോ നീക്കങ്ങളും ആസൂത്രിതമായിരുന്നുവെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ആസുത്രീത കൊലപാതകത്തിൽ സോനത്തിന്റെ നീക്കങ്ങളും സോനത്തിലേക്ക് പോലീസ് എത്തിച്ചേർ‍ന്ന വഴികളെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നു.

മെയ് 23ന് മേഘാലയയിലെ നോങ്‌രിയത്ത് ഗ്രാമത്തിലെ ഷിപ്പാറ ഹോംസ്റ്റേയിൽ വച്ചാണ് രാജയും സോനവും അവസാനമായി കണ്ടത്. ജൂൺ 2ന് ഒരു മലയിടുക്കിൽ നിന്നായിരുന്നു രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. രഘുവംശിയെ കൊലപ്പെടുത്താൻ സോനവും ആൺസുഹൃത്തും മൂന്ന് കൊലയാളികളെ നിയമിക്കുകയായിരുന്നു. കൊലപാകതത്തിന് ശേഷം ഒളിവിൽ പോയ സോനത്തെ കൃത്യമായ പദ്ധതിയിലൂടെയാണ് പൊലീസ് പിടികൂടിയത്. വിവാഹം നടന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം തന്നെ കൊലപാതകത്തിനായുള്ള പദ്ധതി പ്രതികൾ ആവിഷ്കരിച്ചിരുന്നു. മെയ് 11നായിരുന്നു സോനത്തിന്റെയും രഘുവംശിയുടെയും വിവാഹം. മെയ് 20നാണ് ഹണിമൂണിനായി ഇരുവരും മേഘാലയയിലേക്ക് പോകുന്നത്. യാത്ര തിരിച്ച് തൊട്ടടുത്ത ദിവസം ഇരുവരും ആദ്യമെത്തുന്നത് ഷില്ലോങ്ങിലായിരുന്നു.

മെയ് 21ന് ഗുവാഹത്തിയിൽ എത്തിയ അക്രമി സംഘം സോനവുമായി പറഞ്ഞുറപ്പിച്ച പ്രകാരം അവിടെ നിന്ന് മെയ് 22ന് ഷില്ലോങ്ങിലെത്തി. ‌ മെയ് 23നാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നി​ഗമനം. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയായി സോനത്തെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. സോനത്തിന്റെ മുന്നിൽ വച്ചാണ് രഘുവംശി കൊല്ലപ്പെട്ടതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. രഘുവംശിയെ കൊല്ലാൻ നിർദേശം നൽകിയത് സോനമാണെന്ന് പ്രതികൾ മൂവരും മൊഴി നൽകിയിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം, നാല് പ്രതികളും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് 11 കിലോമീറ്റർ അകലെ ഒത്തുകൂടി. തുടർന്ന് സോനം ഗുവാഹത്തിയിൽ നിന്ന് ട്രെയിനിൽ സ്വന്തം നാട്ടിലേക്ക് പോയി. മെയ് 25ന് അവർ ഇൻഡോറിൽ എത്തി സോനത്തിന് താമസിക്കാൻ വാടകയ്ക്ക് മുറി ഒരുക്കി കൊടുത്തത് രാജായിരുന്നു. പിന്നീട് രാജാണ് സോനത്തെ ഉത്തർപ്രദേശിലേക്ക് കൊണ്ടുപോകാൻ കാർ ഏർപ്പാട് ചെയ്തതെന്നും വൃത്തങ്ങൾ പറഞ്ഞു. ജൂൺ 8ന് രാത്രി ഗാസിപൂരിൽ വച്ചാണ് സോനം കീഴടങ്ങുന്നത്. 120 അം​ഗങ്ങളുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്. ഇൻഡോറിൽ പ്രതികൾ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് 42 ഫൂട്ടേജുകൾ പൊലീസ് കണ്ടെത്തി. സോനവും രഘുവംശിയും താമസിച്ചിരുന്ന ​ഗുഹാവത്തിയിലെ ഹോട്ടലിന് മുൻവശത്ത് നിന്നുമായി ഇരുവരും ഒരു കത്തി വാങ്ങിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതേ ആയുധം ഉപയോ​ഗിച്ച് തന്നെയാണ് രഘുവംശിയെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ചതെന്ന സംശയവും പൊലീസിനുണ്ട്.

ദമ്പതികൾ ഒരുമിച്ച് ചിത്രങ്ങൾ പകർത്തിയിരുന്നില്ല, സോഷ്യൽ മീഡിയയിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടില്ല ഇതാണ് പൊലീസിൽ സംശയം ജനിപ്പിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മെയ് 23ന് തങ്ങളുടെ ദാമ്പത്യത്തെ പുകഴ്ത്തിക്കൊണ്ട് സോനം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. രാജയുടെ മൃതദേഹം കണ്ടെത്തിയതുമുതൽ സോനത്തെ പോലീസിന് സംശയമുണ്ടായിരുന്നു. നാടകീയമായ പോസ്റ്റ് കൂടി കണ്ടതോടെ പോലീസിന് സോനത്തിന്റെ പങ്ക് ബോധ്യപ്പെട്ടു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് രക്തത്തിൽ കുതിർന്ന ആകാശിന്റെ ഷർട്ട് പോലീസ് കണ്ടെത്തിയിരുന്നു. അവിടെ നിന്ന് 6 കിലോമീറ്റർ അകലെ നിന്ന് സോനത്തിന്റെ റെയിൻകോട്ട് കണ്ടെത്തി ഇത് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ സോനം സ്വയം ഉപേക്ഷിച്ചതാണെന്ന് വൃത്തങ്ങൾ പറഞ്ഞു.

content summary: Sonam took to social media to praise the marital bond, while the Raghuvanshi were tragically killed right in front of her

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment