തെലുങ്കരെ ആക്ഷേപിച്ച് സംസാരിച്ചതിനെ തുടര്‍ന്ന് കേസുകള്‍ വന്നതിന് പിന്നാലെ നടി കസ്തൂരി(actress kasthuri) ഒളിവില്‍ പോയതായി റിപ്പോര്‍ട്ട്. ചെന്നൈയിലുള്ള നടിയുടെ വീട് പൂട്ടിയ നിലയിലാണ്. മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. നടിയുടെ വിവാദ പരാമര്‍ശത്തില്‍ ചെന്നൈയിലും മധുരയിലും പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായതോടെ കസ്തൂരി ഒളിവില്‍ പോയതാണെന്നാണ് വിവരം.
തമിഴ്‌നാട്ടില്‍ നടന്നൊരു പൊതു പരിപാടിയില്‍ വച്ചാണ് തെലുഗ് ജനതയെ അപമാനിച്ച് കസ്തൂരി സംസാരിച്ചത്. രാജാക്കന്മാരുടെ ദാസികളായിരുന്ന അഭസാരികമാരുടെ പിന്‍ഗാമികളാണ് തെലുങ്ക് ജനത എന്നായിരുന്നു വിവാദ പരാമര്‍ശം. നടിക്കെതിരേ പരാതി വന്നതോടെ ചെന്നൈ, മധുര സ്റ്റേഷനുകളില്‍ കേസ് ഫയല്‍ ചെയ്തു. ചെന്നൈയിലുള്ള വീട്ടിലേക്ക് ലീഗല്‍ നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് എത്തുമ്പോഴാണ് വീട് പൂട്ടിയ നിലയില്‍ കണ്ടതും നടി ഒളിവില്‍ പോയിരിക്കുന്നുവെന്ന് മനസിലായതും. ഭാരത് നാഗരിക് സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരം ചെന്നൈ എഗ്മൂര്‍ പൊലീസ് കസ്തൂരിക്കെതിരേ കേസുകള്‍ ചുമത്തിയിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയിലെ മധുര ബഞ്ചില്‍ നടി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് നടിക്കെതിരേ നടക്കുന്നത്. actress kasthuri missing
വിവാദം കനത്തതോടെ മാപ്പ് പറഞ്ഞ് പരസ്യ പ്രസ്തവാനയുമായി കസ്തൂരി രംഗത്ത് വന്നു. താന്‍ തെലുങ്ക് ജനതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും, തന്റെ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും കസ്തൂരിയുടെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ഈ മാപ്പ് പറച്ചിലൊന്നും നടിയോടുള്ള രോഷം തണുപ്പിക്കുന്നതിന് കാരണമായിട്ടില്ല. ജനങ്ങളുടെ രോഷത്തിനു പിന്നാലെ പൊലീസ് നടപടിയും വന്നതോടെയാണ് കസ്തൂരി ഒളിവില്‍ പോയിരിക്കുന്നത്. south actress kasthuri goes missing after facing backlash over controversial anti telugu community remarks
Content Summary; south actress kasthuri goes missing after facing backlash over controversial anti telugu community remarks