ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സൂക് യോളിന്റെ സുരക്ഷാസംഘവും അന്വേഷണ ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ആറ് മണിക്കൂര്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ രാജ്യത്ത് യൂനിന്റെ അറസ്റ്റ് പിന്‍വലിച്ചു.Yoon Suk Yeol
ഡിസംബര്‍ 3 2024 ല്‍ യൂന്‍ പ്രഖ്യാപിച്ച പട്ടാളനിയമമാണ് അറസ്റ്റിലേക്ക് നയിച്ചത്. എന്നാല്‍ പ്രസിഡന്റിന്റെ വസതിക്ക് മുന്പില് യൂനിനെ പിന്തുണച്ചും അനുകൂലിച്ചും വേറിട്ട സംഘങ്ങള്‍ തര്‍ക്കത്തിന് വഴിയൊരുക്കി. സുരക്ഷിതമല്ലാത്ത സാഹചര്യമായതിനാല്‍ ദക്ഷിണ കൊറിയയിലെ അന്വേഷണ സംഘം തര്‍ക്കത്തിനിടെ അറസ്റ്റ് ഒഴിവാക്കുകയായിരുന്നു.
‘അറസ്റ്റ് പ്രായോഗികമായി അസാധ്യമാണെന്ന് മനസിലാക്കി. അടുത്ത നടപടികള്‍ കേസിന്റെ അവലോകനത്തിന് ശേഷം തീരുമാനിക്കും.യൂന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നത് ഖേദകരമായ കാര്യമാണ്’ അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. വെള്ളിയാഴ്ച നടന്ന സംഘര്‍ഷത്തിനിടെ യൂനിന്റെ അനുയായികള്‍ പ്രസിഡന്റിന്റെ വസതിക്ക് മുന്പില് തമ്പടിച്ചിരുന്നു. സസ്പെന്ഷന് പ്രഖ്യാപിച്ചിട്ടും അവര്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തി. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
അന്വേഷണസംഘത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് അറസ്റ്റ് തടയണമെന്ന് തീരുമാനത്തിലേക്കെത്തിയത്. അറസ്റ്റ് വാറണ്ട് അവസാനിക്കുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ജനുവരി 6 വരെ സമയമുണ്ട്. രാവിലെ 8 മണിയോടെ യൂനിന്റെ വസതിക്ക് പുറത്തുള്ള തെരുവില്‍ ഡസന്‍ കണക്കിന് പൊലീസ് വാനുകളെത്തി. ദക്ഷിണ കൊറിയയുടെ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം വസതിയിലേക്ക് മാര്‍ച്ച് ചെയ്താണ് എത്തിയത്.
നിലവിലെ സാഹചര്യത്തില്‍ അറസ്റ്റിലായാല്‍ ദക്ഷിണ കൊറിയയില്‍ അറസ്റ്റിലാകുന്ന ആദ്യത്തെ സിറ്റിംഗ് പ്രസിഡന്റായിരിക്കും യൂന്‍. വാറണ്ട് നടപ്പിലാക്കിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് 48 മണിക്കൂറില്‍ യൂനിനെ നിരീക്ഷിച്ച് അറസ്റ്റിനായുള്ള വാറണ്ടിന് അഭ്യര്‍ത്ഥിക്കുകയോ അല്ലെങ്കില്‍ വിട്ടയക്കുകയോ ചെയ്യാം.
യൂന്‍ വസതിക്കുള്ളിലുണ്ടായിരുന്നോ ?
യൂന്‍ അവസാനമായി വസതിയിലുണ്ടെന്ന് അറിയുന്നത് ഡിസംബര്‍ 12 നായിരുന്നു.റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം അടുത്തുള്ള പ്രസിഡന്‍ഷ്യല്‍ ഓഫീസിലേക്ക് രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങുകയായിരുന്നു. തന്നെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടാളനിയമം മാറ്റിയ ഉടന്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ യൂനിനെ കോടതിയില്‍ ഹാജരാക്കാന്‍ ശ്രമം ആരംഭിച്ചു. കേസില്‍ ഒന്നിലധികം കോടതി സമന്‍സുകള്‍ യൂന്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട്. യൂന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, പ്രസിഡന്റിന്
ജീവപര്യന്തമോ,വധശിക്ഷയോ ഉള്‍പ്പടെ കനത്ത ശിക്ഷകള്‍ നേരിടേണ്ടി വരും. തീവ്ര യാഥാസ്ഥിതിക രാഷ്ട്രീയക്കാരന്റെ രണ്ടര വര്‍ഷത്തെ ഭരണ അഴിമതിയും നയപരമായ വീക്ഷണങ്ങള്‍ വിവാദപരവുമാണ്. 40 വര്‍ഷത്തിലേറെയായി രാജ്യത്ത് നടന്നിട്ടില്ലാത്ത സൈനിക നിയമം പ്രഖ്യാപിച്ചതിന് അടുത്തിടെ പാര്‍ലമെന്റ് ഇദ്ദേഹത്തെ ഇംപീച്ച് ചെയ്തിരുന്നു.Yoon Suk Yeol
content summary; South Korean investigators tried to arrest President Yoon Suk Yeol but stopped after a tense 6-hour standoff