June 13, 2026 |
Share on

ജി കാര്‍ത്തികേയന്റെ സംസ്‌കാരം നാളെ വൈകിട്ട്

അഴിമുഖം പ്രതിനിധി അന്തരിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മൃതദേഹം ഇന്ന് വൈകിട്ട് നാലു മണിയോടെ പ്രത്യേക വിമാനത്തില്‍തിരുവനന്തപുരത്ത് എത്തിക്കും. തുടര്‍ന്ന് സ്പീക്കറുടെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ നിയമസഭയിലും ദര്‍ബാര്‍ ഹാളിലും കെപിസിസി ആസ്ഥാനത്തും മൃതദേഹം പൊതുദര്‍ശനത്തിന് എത്തിക്കും. നാളെ വൈകിട്ട് ആറു മണിയോടെയായിരിക്കും കാര്‍ത്തികേയന്റെ സംസ്‌കാരം നടക്കുക. ഇന്ന് രാവിലെയായിരുന്നു ജി കാര്‍ത്തികേയന്റെ അന്ത്യം. 66 വയസുണ്ടായിരുന്നു. കരളില്‍ ബാധിച്ച കാന്‍സറിനെ തുടര്‍ന്ന് അദ്ദേഹം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഓപ്പറേഷനെ തുടര്‍ന്ന് ഓരാഴ്ച്ചയോളം […]

അഴിമുഖം പ്രതിനിധി

അന്തരിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മൃതദേഹം ഇന്ന് വൈകിട്ട് നാലു മണിയോടെ പ്രത്യേക വിമാനത്തില്‍തിരുവനന്തപുരത്ത് എത്തിക്കും. തുടര്‍ന്ന് സ്പീക്കറുടെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ നിയമസഭയിലും ദര്‍ബാര്‍ ഹാളിലും കെപിസിസി ആസ്ഥാനത്തും മൃതദേഹം പൊതുദര്‍ശനത്തിന് എത്തിക്കും. നാളെ വൈകിട്ട് ആറു മണിയോടെയായിരിക്കും കാര്‍ത്തികേയന്റെ സംസ്‌കാരം നടക്കുക.

ഇന്ന് രാവിലെയായിരുന്നു ജി കാര്‍ത്തികേയന്റെ അന്ത്യം. 66 വയസുണ്ടായിരുന്നു. കരളില്‍ ബാധിച്ച കാന്‍സറിനെ തുടര്‍ന്ന് അദ്ദേഹം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഓപ്പറേഷനെ തുടര്‍ന്ന് ഓരാഴ്ച്ചയോളം ഐസിയുവില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഇന്ന് രാവിലെ കൂടുതല്‍ വഷളാവുകയായിരുന്നു.തുടര്‍ന്ന് മരണവും സംഭവിച്ചു. സ്പീക്കര്‍ കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് ഉച്ച കഴിഞ്ഞ് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×