February 19, 2025 |

മൂന്ന് ദശകം പിന്നിട്ടിട്ടും ആരാധകരൊഴിയുന്നില്ല: ത്രില്ലും ട്വിസ്റ്റുമായി പിടിച്ചിരുത്തുന്ന സ്പീഡ്

പ്രേക്ഷകനെ ഉദ്യോഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ലോക ക്ലാസിക് ചിത്രം

ഓരോ സീനിലും ഓരോ ഭാവങ്ങളിലും പ്രേക്ഷകനെ ഉദ്യോഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന, കണ്‍ ചിമ്മാന്‍ പോലും അനുവദിക്കാത്ത തരത്തില്‍ കഥാപാത്രങ്ങള്‍ പ്രേക്ഷകരുമായി സംവദിക്കുന്ന ലോക ക്ലാസിക് ചിത്രം. 1990കളില്‍ ഇറങ്ങിയ സ്പീഡ്, ചിത്രം ഇറങ്ങിയിട്ട് ഇക്കൊല്ലം 30 വര്‍ഷം തികയുകയാണ്.

ലോസ് ഏഞ്ചല്‍സിലെ മിടുക്കനായ പോലീസ് ഓഫീസറാണ് ജാക്ക്. പോലീസ് ജിവിതത്തില്‍ നിരവധി ക്രിമിനലുകളെ കൈകാര്യം ചെയ്തിട്ടുള്ള ജാക്കിന്റെ ജീവിതഗതിയെ മാറ്റി മറിക്കുന്നത് ഒരു ബസ് യാത്രയാണ്-അദ്ദേഹത്തോടുള്ള പ്രതികാരമായി എതിരാളി ഹോവാര്‍ഡ് പെയ്ന്‍ നിറയെ യാത്രക്കാരുമായി ഓടുന്ന ബസില്‍ ബോംബ് വച്ച ദിവസമാണത്. മണിക്കൂറില്‍ 50 മൈലില്‍ കുറഞ്ഞ് ബസിന്റെ സ്പീഡ് വന്നാല്‍ ആ നിമിഷം ബോംബ് പൊട്ടിത്തെറിക്കും. യാത്രക്കാരുടെ ജീവന്‍ തുലാസിലിട്ടുള്ള ആ കളിയില്‍ ജാക്ക് വിജയിക്കുന്നത് ബസ് യാത്രക്കാരിയായ ആനിയുടെയും ജീവിത പങ്കാളി ഹാരിയുടെയും സഹായത്തോടെയാണ്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ ലോകപ്രേക്ഷകരിലേക്ക് എത്തിയ സമയത്താണ് കുറഞ്ഞ മുതല്‍ മുടക്കില്‍ ഡച്ച് ഛായാഗ്രാഹകനും സംവിധായകനായ ജാന്‍ ഡി ബോണ്ട് ത്രില്ലടിപ്പിക്കുന്ന ഈ ചിത്രം അഭ്രപാളിയില്‍ എത്തിച്ചത്. ദി ഫാള്‍ ഗയ്, ഫ്യൂരിയോസ തുടങ്ങിയവയൊക്കെയായിരുന്നു അന്ന് ആഗോളതലത്തില്‍ ഹിറ്റായി ഓടിയിരുന്നത്. speed movie

ഇന്നും ലോകസിനിമയിലെ മികച്ച ആക്ഷന്‍ ചിത്രങ്ങളുടെ പട്ടികയില്‍ സ്പീഡ് ഉള്‍പ്പെടുന്നതിന് അനേകം കാരണങ്ങളുണ്ട്. അതിലൊന്ന് സാങ്കേതിക വിദ്യകള്‍ അത്രത്തോളം സജീവമായിട്ടില്ലാത്ത കാലത്തൊരുക്കിയ ചിത്രമാണ് സ്പീഡ് എന്നതാണ്. ഇന്നത്തെ ഹോളിവുഡ് ചിത്രങ്ങളൊക്കെയും അമിതമായി സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നവയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ആക്ഷന്‍ സീനുകള്‍ ഉള്‍പ്പെടെയുള്ളവ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാറില്ല. പ്രേക്ഷക മനസില്‍ മായിക ലോകം മാത്രമാണ് അത്തരം സീനുകള്‍ സമ്മാനിക്കാറുള്ളതും. ഈ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ സ്പീഡ് എന്ന ചിത്രം പരിമിതികള്‍ക്കിടയില്‍ നിന്ന് എത്രത്തോളം വിജയകരമായി ആക്ഷന്‍ ഒരുക്കിയിരിക്കുന്നുവെന്ന് മനസിലാവു. ഓരോ ഷോട്ട് കഴിയുമ്പോഴും അടുത്തത് എന്തെന്ന അനേകം ചോദ്യങ്ങള്‍ പ്രേക്ഷകമനസില്‍ എത്തിക്കുന്ന തരത്തിലാണ് ആ ത്രില്ലര്‍, സസ്‌പെന്‍സ് മൂവി ഒരുക്കിയിരിക്കുന്നത്. ജയിംസ് ബോണ്ട് ചിത്രങ്ങള്‍ ആവര്‍ത്തിച്ച് കാണുന്നത് പോലെ വീണ്ടും ആരാധകനെ സ്പീഡ് എന്ന ചിത്രം തിരഞ്ഞ് പോവാന്‍ പ്രേരിപ്പിക്കുന്നതും ആ ഘടകമാണ്.

ചിത്രം പുരോഗമിക്കുമ്പോള്‍ പല ഘട്ടത്തിലും ജീവന്‍ എടുക്കാന്‍ നില്‍ക്കുന്നവരും രക്ഷിക്കാനൊരുങ്ങുന്നവരും അന്വേഷിക്കുന്നവരും വരെ മാറിപ്പോകുന്നത് പോലെ തോന്നും. അത്രയ്ക്കും പ്രേക്ഷകനെ സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാതെ പിടിച്ചിരുത്തുന്നുണ്ട്. അതിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും കുറ്റമറ്റ തിരക്കഥയൊരുക്കിയ ഗ്രഹാം യോസ്റ്റിന് തന്നെയാണ.് അതാണ് ആസിനിമയുടെ ശക്തി എന്നുതന്നെ പറയാം. സിനിമയുടെ മുന്നോട്ടുള്ള വഴിയില്‍ പലപ്പോഴും പാളിപ്പോകാവുന്ന നിമിഷങ്ങള്‍ നൂലില്‍ കെട്ടിയ പട്ടം പോലെ സംവിധായകന്റെ കയ്യില്‍ ഭദ്രമായിരുന്നു. പ്രവചനാതീതമായ ഷോട്ടുകള്‍ പ്രേക്ഷകരുടെ ഊഹത്തിനുമപ്പുറമാണ്. ഒരു ജിഗ്സോ പസ്സിലില്‍ കൂടിച്ചേരാനായുള്ളത് യഥാസമയത്ത് യഥാസ്ഥലത്ത് വന്നുചേരും എന്ന് പറയുന്നത് പോലെതന്നെയായിരുന്നു ചിത്രം മുന്നോട്ട് പോയികൊണ്ടിരുന്നത്. വൈകാരികമായ മുഹൂര്‍ത്തങ്ങളും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും ഒട്ടും ബോറടിപ്പിക്കുന്നില്ല. തീര്‍ത്തും ലാഘവം എന്ന് തോന്നുന്ന തലത്തില്‍ സസ്‌പെന്‍സുകള്‍ എഴുതിച്ചേര്‍ത്ത തിരക്കഥയുടെ ബ്രില്യന്‍സിന് കിട്ടിയ കയ്യടി തന്നെയാണ് മൂന്ന് ദശകത്തിന് അപ്പുറവും ചിത്രം ലോക പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്നു എന്നത്.

കീനു റീവ്‌സ്, ഡെന്നിസ് ഹോപ്പര്‍, സാന്ദ്ര ബുള്ളക്ക്, ജോ മോര്‍ട്ടണ്‍, ജെഫ് ഡാനിയല്‍സ് തുടങ്ങിയവരാണ് ചിത്രത്തിനായി അണിനിരന്നത്. 1994 ജൂണ്‍ 7ന് റിലീസ് ചെയ്ത ചിത്രം 1994ല്‍ സൗണ്ട് എഫക്റ്റ് എഡിറ്റിംഗിനും മികച്ച ശബ്ദത്തിനുമായി രണ്ട് അക്കാദമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. തുടര്‍ച്ചയായി സ്പീഡ് 2 വന്നെങ്കിലും അത്രത്തോളം ഹിറ്റായില്ല. speed movie anniversary.

 

English summary: Speed at 30: the greatest action movie of the 1990

×