July 17, 2026 |
Share on

ഇത് ക്രിക്കറ്റ് ആവേശം, കുഞ്ഞ് ആരാധകന് മാൻ ഓഫ് ദി മാച്ച് പുരസ്കാരം സമ്മാനിച്ച് വാർണർ, കയ്യടിച്ച് കായിക ലോകം

പുരസ്കാരമായി ലഭിച്ച ഷീൽഡ് സമ്മാനിച്ചതിന് പിന്നാലെ ഓട്ടോ ഗ്രാഫ് നൽകാനും ഡേവിഡ് വാർണർ തയ്യാറായി.

പാകിസ്താനെതിരെ സെഞ്ചുറി പ്രകടനത്തോടെ ഗംഭീര തിരിച്ച് വരവാണ് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണര്‍ നടത്തിയത്. മൽസരത്തിലെ മാൻ ഓഫ്ദി മാച്ചും താരം തന്നെ. കളിയിൽ വാർണറുടെ തനത് ശൈലി ഉണ്ടായിരുന്നില്ല എന്നാൽ താരത്തിന്റെ മികച്ച പ്രകടനം തന്നെയാണ് ഓസ്ട്രേലിയൻ വിജയത്തിന് കരുത്തേകിയത്. 111 ബോളുകൾ നേരിട്ട വാർണർ 107 റൺസെടുത്തപ്പോൾ 47 റൺസിന് പാകിസ്താന്റെ പരാജയത്തിൽ മൽസരം അവസാനിച്ചു.

എന്നാൽ കളിയവസാനിച്ച ശേഷം വാർണർ നടത്തിയ നീക്കമാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. മൽസരത്തിലെ താരമായിതിരഞ്ഞെടുക്കപ്പെട്ടതിന് തനിക്ക് ലഭിച്ച പുരസ്കാരം ഗാലറിയിലെ തന്റെ കുട്ടി ആരാധകന് സമ്മാനിക്കുകയായിരുന്നു വാർണർ. ടീമിനെ പിന്തുണച്ചെത്തിയ കൂട്ടിക്ക് പുരസ്കാരമായി ലഭിച്ച ഷീൽഡ് സമ്മാനിച്ചതിന് പിന്നാലെ ഓട്ടോ ഗ്രാഫ് നൽകാനും ഡേവിഡ് വാർണർ തയ്യാറായി.

എന്നാല്‍ അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന്റെ ഞെട്ടലിലാണ് വാർണർ പുരസ്കാരം നൽകിയ കുട്ടി. വാർണരുടെ നീക്കം ശരിക്കും ഞെട്ടിച്ചു. തങ്ങള്‍ വെറുതെ കൊടിവീശി പ്രോൽസാഹിപ്പിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ അദ്ദേഹം അടുത്തെത്തി ഇതെനിക്ക് നൽകുകയായിരുന്നു. കുട്ടി പറയുന്നു. വാർണറുടെ നടപടിയെ വാഴ്ത്തുകയാണ് സോഷ്യൽ മീഡിയ.

ഒത്തുകളി ആരോപണത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് നേരിട്ട ശേഷം വേൾഡ് കപ്പ് ടൂർണമെന്റിലാണ് വാർണർ ദേശീയ ടീമിൽ തിരിച്ചെത്തുന്നത്. ഒരു വർഷത്തിനിടെ ബാറ്റിങ്ങിലുൾപ്പെടെ വലിയ മാറ്റമാണ് താരത്തിനുള്ളത്. ഇക്കാര്യം കായിക രംഗത്ത് ചർച്ചയാവുന്നതിനിടെയാണ് കുഞ്ഞ് ആരാധകനമെ സന്തോഷിപ്പിച്ച് വാർണർ നടത്തിയ അപ്രതീക്ഷിത നീക്കം.

ജയം ആവര്‍ത്തിക്കാന്‍ ഇന്ത്യയും ന്യൂസിലാന്‍ഡും; മഴ പേടിയില്‍ ഇന്നത്തെ മത്സരവും

 

Leave a Reply

Your email address will not be published. Required fields are marked *

×