June 06, 2026 |

എടാ..നിന്നോടാ പറഞ്ഞത് ഇങ്ങോട്ടു നോക്കാന്‍; ദേഷ്യത്തോടെ ഫീല്‍ഡര്‍ക്കു നേരെ പന്ത് വലിച്ചെറിഞ്ഞ് ബൗളര്‍

അങ്ങോട്ടുമിങ്ങോട്ടും ഏറു നടന്നെങ്കിലും ആര്‍ക്കും അപകടമൊന്നും ഉണ്ടായില്ല

ക്രിക്കറ്റ് മാന്യമാരുടെ കളിയാണെന്നാണ് വയ്പ്പ് എങ്കിലും, അതത്രകണ്ടങ്ങ് നടപ്പാകാറൊന്നുമില്ല. ഇരു ടീമികളിലേയും കളിക്കാര്‍ അങ്ങോട്ടുമിങ്ങോട്ടും തല്ലും വഴക്കുമൊക്കെ ഉണ്ടാക്കുന്നത് സാധാരണം. എന്നാല്‍ ഒരേ ടീമിലുള്ളവര്‍ തന്നെ പ്രശ്‌നമുണ്ടാക്കിയാലോ!

പാകിസ്താനിലെ ഒരു ആഭ്യന്തര ടൂര്‍ണമെന്റിലാണ് സംഭവം. പാകിസ്താന്‍ സൂപ്പര്‍ ലീഗ് എന്ന പേരില്‍ നടക്കുന്ന ട്വന്റി-ട്വന്റി ലീഗില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സും ലാഹോറും ക്വാലണ്ടാഴ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടയിലാണ് രസകരമായ സംഭവം നടന്നത്. ലാഹോര്‍ ക്വാലണ്ടേഴ്‌സിന്റെ സൊഹൈല്‍ ഖാനും യാസിര്‍ ഷായും തമ്മിലായിരുന്നു പ്രശ്‌നം. സൊഹൈല്‍ ബൗള്‍ ചെയ്യാന്‍ എത്തിയ സമയം. ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിനിടയില്‍ തേഡ്മാന്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്ന യാസിര്‍ ഷായ്ക്ക് നിര്‍ദേശം നല്‍കാന്‍ പലതവണ വിളിച്ചു. പക്ഷേ യാസിര്‍ അത് കേട്ടില്ല. ഇതില്‍ കുപിതനായി സൊഹൈല്‍ പന്തെടുത്ത് യാസിറു നേരെ വലിച്ചെറിഞ്ഞു.

ഒട്ടും വൈകിയില്ല, അതേ പന്തെടുത്ത് യാസിര്‍ സൊഹൈലിനു നേര്‍ക്കും ഒരേറുകൊടുത്തു. ഭാഗ്യം കൊണ്ട് രണ്ടുപേരുടെ ഏറും ലക്ഷ്യം കണ്ടില്ല. തുടര്‍ന്ന് അങ്ങോട്ടുമിങ്ങോട്ടും വാക്കു തര്‍ക്കവുമുണ്ടായി. ഈ സംഭവം ട്വിറ്ററില്‍ വലിയ തമാശയ്ക്ക് വഴിവച്ചു. ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍ ഇക്കാര്യം തന്റെ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. തന്റെ ക്രിക്കറ്റ് കരിയറില്‍ ഇത്രയും തമാശ ആസ്വദിച്ചിട്ടില്ലെന്നാണ് പീറ്റേഴ്‌സണ്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

×