UPDATES

കായികം

തെറ്റുകാര്‍ മൂന്നുപേര്‍, ശിക്ഷ ഉടന്‍

പരിശീലകന്‍ ലീമാന് സംഭവത്തില്‍ പങ്കില്ലെന്ന് റിപ്പോര്‍ട്ട്

                       

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന മൂന്നാം ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, യുവതാരം കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ കുറ്റക്കാരാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. ഇവര്‍ മൂന്നുപേര്‍ക്കുമെതിരേ എന്ത് ശിക്ഷ നടപടി സ്വീകരിക്കണമെന്ന് ബുധനാഴ്ച തീരുമാനം എടുക്കും. ദക്ഷിണാഫ്രിക്കയില്‍ നിന്നും മൂന്നുപേരും നാട്ടിലേക്ക് മടങ്ങി. ഉടന്‍ മടങ്ങിയെത്താന്‍ ആവശ്യപ്പെട്ടതനുസരിച്ചാണിത്.. സംഭവിച്ച പോയ തെറ്റിന് ഓസ്‌ട്രേലിയന്‍ ആരാധകരോടും ദക്ഷിണാഫ്രിക്കന്‍ ടീമിനോടും ക്രിക്കറ്റ് ഓസ്‌ട്രേലിയ മാപ്പ് ചോദിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയായിരിക്കും സ്വീകരിക്കുകയെന്നും, അന്വേഷണ കമ്മിഷന്റെ പ്രാഥമിക റിപ്പോര്‍ട്ടാണ് പുറത്തുവന്നതെന്നും അന്തിമ റിപ്പോര്‍ട്ട് വരാനിരിക്കുന്നതേയുള്ളൂവെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ ജെയിംസ് സതര്‍ലന്‍ഡ് വാര്‍ത്തസമ്മേളനം നടത്തി അറിയിച്ചു. സ്മിത്തിനും വാര്‍ണര്‍ക്കും ഒരുവര്‍ഷത്തെ വിലക്ക് ലഭിക്കുമെന്നാണ് അറിയുന്നത്.

അതേസമയം പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ഡാരന്‍ ലീമാന പങ്കില്ലെന്നാണ് കണ്ടെത്തല്‍. കലാവധി കഴിയും വരെ ലീമാന്‍ ടീമിന്റെ പരിശീലകനായി തുടരുമെന്നും അറിയിച്ചു.

വെള്ളിയാഴ്ച തുടങ്ങുന്ന നാലാം ടെസ്റ്റില്‍ ടീം പെയ്ന്‍ ആയിരിക്കും ഓസ്‌ട്രേലിയയെ നയിക്കുക. ഒഴിവാക്കപ്പെട്ട മൂന്നുപേര്‍ക്കും പകരം മാത്യു റെന്‍ഷ്വാ, ജോയ് ബണ്‍സ്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരെ ടീമിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍