January 24, 2025 |

ടി20 ലോക കിരീടം; ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ 125 കോടി

ആര്‍ക്കൊക്കെ എത്ര കിട്ടും? സഞ്ജുവിനോ?

കാത്തിരിപ്പിനൊടുവിൽ ചരിത്രമെഴുതി കന്നി കപ്പിൽ ഇന്ത്യ മുത്തമിടുന്നത്  1983- ലാണ്.   അന്ന് തങ്ങളുടെ കളിക്കാർക്ക് പ്രതിഫലം നൽകാൻ ബിസിസിഐക്ക് മതിയായ പണമില്ലായിരുന്നു. ബോർഡ് അന്തരിച്ച ലതാ മങ്കേഷ്‌കറെ സമീപിച്ചു, വിജയികളായ ക്രിക്കറ്റ് താരങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നതിനായി ഒരു സംഗീത പരിപാടി നടത്താൻ അവർ സമ്മതിച്ചു. അതിലൂടെ സമാഹരിച്ച പണമാണ് അന്ന് പാരിതോഷികമായി നൽകിയത്. T20 World Cup 2024 prize money 

എന്നാൽ ഇത്തവണ  ടി20 ലോകകപ്പ് നേടിയ ടീമിന് മൊത്തം 125 കോടി രൂപ സമ്മാനമായി നൽകുമെന്ന് പ്രഖ്യാപി ച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). മത്സരങ്ങളിൽ കളിക്കാതിരുന്ന മൂന്ന് താരങ്ങളും മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡും ഉൾപ്പെടെ 15 താരങ്ങൾക്ക് അഞ്ച് കോടി രൂപ വീതം ലഭിക്കും. ബാറ്റിംഗ് കോച്ച് വിക്രം റാത്തൂർ, ഫീൽഡിംഗ് കോച്ച് ടി ദിലീപ്, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ എന്നിവരടങ്ങുന്ന പ്രധാന കോച്ചിംഗ് സ്റ്റാഫിന് 2.5 കോടി രൂപയാണ് ലഭിക്കുക. T20 World Cup 2024 prize money 

കൂടാതെ സീനിയർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ ഉൾപ്പെടെയുള്ള അഞ്ച് അംഗങ്ങൾക്ക് ഒരു കോടി രൂപ വീതം നൽകുമെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്ന്നു. ബാക്കിവരുന്ന ബാക്ക്‌റൂം ജീവനക്കാർക്കും പാരിതോഷികം നൽകും. മൂന്ന് ഫിസിയോതെറാപ്പിസ്റ്റുകൾ, മൂന്ന് ത്രോഡൗൺ സ്പെഷ്യലിസ്റ്റുകൾ, രണ്ട് മസാജർമാർ, സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച് എന്നിവർക്ക് രണ്ട് കോടി രൂപയാണ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. നാല് റിസർവ് കളിക്കാർ – ബാറ്റ്സ്മാൻമാരായ റിങ്കു സിംഗ്, ശുഭ്മാൻ ഗിൽ, ഫാസ്റ്റ് ബൗളർമാരായ അവേഷ് ഖാൻ, ഖലീൽ അഹമ്മദ് എന്നിവർക്ക് ഒരു കോടി രൂപ വീതം ലഭിക്കും. ഓപ്പണർ യശസ്വി ജയ്‌സ്വാൾ, വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ, ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ എന്നിവർ ടീമിലുണ്ടായിരുന്നെങ്കിലും മത്സരത്തിൽ കളിച്ചിരുന്നില്ല. ഇവർക്ക് അഞ്ച് കോടി രൂപ വീതമാണ് ബിസിസിഐ നൽകുക.

ലോകകപ്പിന് പോയ ഇന്ത്യൻ സംഘത്തിൽ ആകെ 42 പേരാണ് ഉണ്ടായിരുന്നത്. ടീമിൻ്റെ വീഡിയോ അനലിസ്റ്റ്, മീഡിയ ഓഫീസർമാർ ഉൾപ്പെടെ ടീമിനൊപ്പം യാത്ര ചെയ്ത ബിസിസിഐ സ്റ്റാഫ് അംഗങ്ങൾ, ടീമിൻ്റെ ലോജിസ്റ്റിക് മാനേജർ എന്നിവർക്കും പാരിതോഷികം നൽകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. “കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും ബിസിസിഐയിൽ നിന്ന് ലഭിക്കുന്ന സമ്മാനത്തുകയെ കുറിച്ച് അറിയിച്ചിട്ടുണ്ട്, എല്ലാവരോടും ഒരു ഇൻവോയ്സ് സമർപ്പിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്,” ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. രോഹിത് ശർമ്മയുടെ ക്യാപ്റ്റൻ ടീം ടി20 ലോകകപ്പ് ഉയർത്തിയതിന് തൊട്ടുപിന്നാലെ ബിസിസിഐ സെക്രട്ടറി ജയ് ഷാ സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു. “125 കോടി രൂപയാണ് പാരിതോഷികമായി നൽകുക. ഇത് കളിക്കാർ, സപ്പോർട്ട് സ്റ്റാഫ്, പരിശീലകർ, സെലക്ടർമാർ എന്നിവർക്ക് കൂടി ഉൾപ്പെടുത്തിയായിരിക്കും നൽകുക.” അദ്ദേഹം പറഞ്ഞിരുന്നു.

Post Thumbnail
ടി20 അധിപരാകുന്ന ടീം ഇന്ത്യവായിക്കുക

കമലേഷ് ജെയിൻ, യോഗേഷ് പാർമർ, തുളസി റാം യുവരാജ് എന്നിവരാണ് മൂന്ന് ഫിസിയോതെറാപ്പിസ്റ്റുകൾ; മൂന്ന് ത്രോഡൗൺ സ്പെഷ്യലിസ്റ്റുകൾ രാഘവീന്ദ്ര ഡിവിജി, നുവാൻ ഉദെനെകെ, ദയാനന്ദ് ഗരാനി, രണ്ട് മസാജർമാർ രാജീവ് കുമാർ, അരുൺ കാനഡെ എന്നിവരാണ്. സോഹം ദേശായിയാണ് സ്ട്രെങ്ത്ത് കണ്ടീഷനിംഗ് പരിശീലകൻ. കൂടാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ടീമിന് 11 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

2013ൽ എംഎസ് ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടിയപ്പോൾ ബിസിസിഐ ഓരോ കളിക്കാരനും ഒരു കോടി രൂപ വീതം സമ്മാനത്തുക പ്രഖ്യാപിച്ചു. സപ്പോർട്ട് സ്റ്റാഫിന് 30 ലക്ഷം രൂപ വീതമാണ് പ്രതിഫലം നൽകിയത്. 2011ൽ മുംബൈയിൽ നടന്ന 50 ഓവർ ലോകകപ്പ് ഇന്ത്യ നേടിയപ്പോഴും ധോണി ക്യാപ്റ്റനായിരുന്നു. അന്ന് കളിക്കാർക്ക് ഒരു കോടി രൂപ വീതം സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നെങ്കിലും 2 കോടി രൂപയായി പുതുക്കി നിശ്ചയിച്ചിരുന്നു. സപ്പോർട്ട് സ്റ്റാഫിന് 50 ലക്ഷം രൂപയും സെലക്ടർമാർക്ക് 25 ലക്ഷം രൂപയുമാണ് നൽകിയത്. 2007ൽ ധോണിയുടെ ടീം ആദ്യ ടി20 ലോകകപ്പ് നേടിയപ്പോൾ ടീമിന് ആകെ ലഭിച്ചത് 12 കോടി രൂപയാണ്.

 

Content summary; Rs 125 crore T20 World Cup prize money will be split for players, support staff, coaches and selectors

×