July 16, 2026 |

സൂപ്പര്‍ ഹീറോ ആയിട്ടും ഡി കെയുടെ ഉള്ളില്‍ ഒരു സങ്കടം

അതെന്റെയൊരു സ്വപ്‌നമാണ്, അതിനായി ഞാന്‍ തീവ്രമായി ആഗ്രഹിച്ചിരുന്നു

ഒരൊറ്റ സിക്‌സിലൂടെ ഇന്ത്യയുടെ സൂപ്പര്‍ ഹീറോ ആയി മാറിയിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്. ലോക ക്രിക്കറ്റിലും ടീം ഇന്ത്യയുടെ പ്രിയപ്പെട്ട ഡി കെ ഇപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ ആണ്.

പ്രേമദാസ സ്റ്റേഡിയത്തിലെ ഗാലറിയിലേക്ക് താഴ്ന്നു പറന്നിറങ്ങിയ പന്തില്‍ നിന്നും ഇന്ത്യ ഉയര്‍ത്തിയ കിരീടത്തിന്റെ യഥാര്‍ത്ഥ അവകാശി ആയി കാര്‍ത്തിക് ആഘോഷിക്കപ്പെടുമ്പോഴും അദ്ദേഹത്തിന്റെ മനസില്‍ ഒരു വേദന ബാക്കി നില്‍ക്കുകയാണെന്ന്! മറ്റൊന്നുമല്ല, ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടി കളിക്കാന്‍ കഴിയാത്തതിന്റെ വിഷമമാണ് തമിഴ്‌നാടിന്റെ ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പങ്കുവയ്ക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് കാര്‍ത്തിക്കിനെ ഇത്തവണ സ്വന്തമാക്കിയത്. കൊല്‍ക്കത്തയുടെ ഈ സീസണിലെ നായകനും ഡികെ ആണ്. എങ്കിലും തന്റെ മനസിലെ ഒരു വിഷമം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടി കളിക്കാന്‍ സാധിക്കാത്തതാണെന്നും ശ്രീലങ്കയില്‍ നിന്നും മടങ്ങി തമഴിനാട്ടില്‍ എത്തിയ ശേഷം ഇവിടുത്തെ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ കാര്‍ത്തിക്ക് പങ്കുവച്ചു. സിഎസ്‌കെയ്ക്കു വേണ്ടി കളിക്കാന്‍ ഞാന്‍ തീവ്രമായി ആഗ്രഹിച്ചിരുന്നു, അതെന്റെയൊരു സ്വപ്‌നം കൂടിയാണ്; കാര്‍ത്തിക് പറഞ്ഞു. ദേശീയ ടീമിനു വേണ്ടി സ്വന്തം നാട്ടുകാരായ ആര്‍ അശ്വിനും വാഷിംഗ്ടണ്‍ സുന്ദറും ഏറെ മികച്ച പ്രകടനമാണ് നടത്തുന്നതെന്നു പറയാനും കാര്‍ത്തിക് മറന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

×