June 14, 2026 |
Share on

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രാജിവച്ചു

ഇടുക്കി ഘടകത്തിനെതിരേയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ബി. വിനോദ് രാജിവച്ചു. ഇടുക്കി ജില്ല ഘടകത്തിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് വിനോദിന്റെ രാജി. ഇടുക്കി ഘടകത്തിന്റെ സെക്രട്ടറി കൂടിയായിരുന്നു വിനോദ്. റോങ്കഌന്‍ ജോണ്‍ ആണ് താത്കാലിക പ്രസിഡന്റ്.

ടി സി മാത്യുവിന്റെ പിന്‍ഗാമിയായിട്ടായിരുന്നു വിനോദ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തേക്ക് വരുന്നത്. ഈ സ്ഥാനത്ത് വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഇപ്പോള്‍ രാജിവയ്‌ക്കേണ്ടി വന്നിരിക്കുന്നത്. ലോധ കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നടത്തിയ അഴിച്ചു പണികള്‍ക്കൊടുവിലായിരുന്നു ടി സി മാത്യുവിന് കെസിഎ നേതൃത്വത്തില്‍ നിന്നും പടിയിറങ്ങേണ്ടി വന്നത്. തൊട്ടു പിന്നാലെ ആരോപണവിധേയനായി വിനോദും പുറത്തായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×