June 14, 2026 |

ഹരിയാനയ്‌ക്കെതിരേ ഇന്നിംഗ്‌സ് ജയം; രഞ്ജി ട്രോഫിയില്‍ ചരിത്രനേട്ടവുമായി കേരളം

ഗുജറാത്തിനൊപ്പം നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശനം ഉറപ്പിച്ചു

കേരള ക്രിക്കറ്റിന് ചരിത്ര നിമിഷം. രഞ്ജി ട്രോഫിയില്‍ ആദ്യമായി നോക്കൗട്ട് റൗണ്ടില്‍ പ്രവേശനം ഉറപ്പിച്ചാണ് കേരളം ചരിത്രമെഴുതിയത്. ഹരിയാനയ്‌ക്കെതിരേ ഇന്നിംഗ്‌സിനും എട്ടുറണ്‍സിനും വിജയം നേടിയാണ് നോക്കൗട്ടിലേക്ക് കേരളം കടന്നത്. ആദ്യ ഇന്നിംഗ്‌സില്‍ 181 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഹരിയാന രണ്ടാം ഇന്നിംഗ്‌സില്‍ 173 റണ്‍സിന് പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ കേരളത്തിനായി ജലജ് സക്‌സേന, നിതീഷ് എംഡി എന്നിവര്‍ മൂന്നു വിക്കറ്റം വീതം വീഴ്ത്തി. ബേസില്‍ തമ്പി രണ്ടു വിക്കറ്റ് സ്വന്തമാക്കി. ഹരിയാനയ്ക്കു വേണ്ടി ക്യാപ്റ്റന്‍ അമിത് മിശ്ര 40 റണ്‍സ് നേടി.

ആറ് മത്സരങ്ങളില്‍ അഞ്ചിലും വിജയിച്ചു ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് കേരളം നോക്കൗട്ടില്‍ കടന്നത്. 31 പോയിന്റ് കേരളം സ്വന്തമാക്കി. അഞ്ചു ജയവും ഒരു സമനിലയുമായി 34 പോയിന്റ് സ്വന്തമാക്കിയ ഗുജറാത്താണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. ഗുജറാത്തിനോട് കേരളം തോറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×