June 26, 2026 |
Share on

ഫെഡറര്‍-നദാല്‍ പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങുന്നു

മിയാമി ഓപ്പണ്‍ ടെന്നീസ്‌ ഫൈനലിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്

ടെന്നീസ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന റോജര്‍ ഫെഡറര്‍-റാഫേല്‍ നദാല്‍ പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങുന്നു. ഓസ്ട്രേലിയയുടെ നിക്ക് കിര്‍ഗിയോസിനെ പരാജയപ്പെടുത്തി ഫെഡറര്‍ മിയാമി ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത് നദാലിനെയാണ്. മിയാമി ഓപ്പണില്‍ ഇത് അഞ്ചാം തവണയാണ് നഡാല്‍ ഫൈനലിനൊരുങ്ങുന്നത്. ഇതുവരെയും നദാലിന് ഇവിടെ നിന്ന് കിരീടം നേടാനായിട്ടില്ല.

കിര്‍ഗിയോസിനെതിരെ മൂന്നു സെറ്റും ടൈബ്രേക്കറിലേക്ക് നീണ്ട മത്സരത്തിനൊടുവിലായിരുന്നു ഫെഡററുടെ വിജയം. സ്‌കോര്‍: 7-6 (11/9), 67 (9/11),76(7/5). ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയെ പരാജയപ്പെടുത്തിയാണ് നദാല്‍ ഫൈനലിലെത്തിയത്. രണ്ട് സെറ്റിനുള്ളില്‍ തന്നെ നദാല്‍ വിജയം കണ്ടു. സ്‌കോര്‍: 6-1,7-5

അതേസമയം വനിതാ സിംഗിള്‍സില്‍ ബ്രിട്ടന്റെ ജോഹാന കോന്റ അമേരിക്കയുടെ വീനസ് വില്യംസിനെ തോല്‍പ്പിച്ച് ഫൈനലിലെത്തി. ഫൈനലില്‍ കോന്റ, ഡെന്‍മാര്‍ക്കിന്റെ കരോളിന്‍ വോസ്നിയാക്കിയെയാണ് നേരിടുന്നത്. ആദ്യമായിട്ടാണ് ഒരു ബ്രിട്ടീഷ് വനിത മിയാമി ഓപ്പണ്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×