June 03, 2026 |
Share on

ഇന്ത്യയുടെ പി കശ്യപ് ഓസ്ട്രിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍

ടൂര്‍ണമെന്റിലൂടനീളം മികച്ച പ്രകടനം കാഴ്ച വച്ച കശ്യപ് ഒരു ഗെയിം പോലും തോല്‍ക്കാതെയാണ് ചാമ്പ്യനായിരിക്കുന്നത്. ആദ്യ ഗെയിമില്‍ കടുത്ത പോരാട്ടം നടന്നെങ്കില്‍ രണ്ടാം ഗെയിമില്‍ കശ്യപ് വ്യക്തമായ ആധിപത്യമാണ് പുലര്‍ത്തിയത്.

ഓസ്ട്രിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സിംഗിള്‍സ് കിരീടം ഇന്ത്യയുടെ പി കശ്യപിന്. ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ നടന്ന മത്സരത്തില്‍ മലേഷ്യയുടെ ജൂണ്‍ വീ ചീമിനെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനായ കശ്യപ് പരാജയപ്പെടുത്തിയത്. 37 മിനുട്ട് നീണ്ട മത്സരത്തില്‍ 23-21 21-14 എന്ന സ്‌കോറുകള്‍ക്കാണ് മലേഷ്യന്‍ താരത്തെ കശ്യപ് തോല്‍പ്പിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കശ്യപിന്റെ ആദ്യ അന്താരാഷ്ട്ര കിരീട നേട്ടമാണിത്. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീ ഗോള്‍ഡിന്റെ ഫൈനലില്‍ കശ്യപ് എത്തിയിരുന്നു.

ടൂര്‍ണമെന്റിലൂടനീളം മികച്ച പ്രകടനം കാഴ്ച വച്ച കശ്യപ് ഒരു ഗെയിം പോലും തോല്‍ക്കാതെയാണ് ചാമ്പ്യനായിരിക്കുന്നത്. ആദ്യ ഗെയിമില്‍ കടുത്ത പോരാട്ടം നടന്നെങ്കില്‍ രണ്ടാം ഗെയിമില്‍ കശ്യപ് വ്യക്തമായ ആധിപത്യമാണ് പുലര്‍ത്തിയത്. മുന്‍ ലോക ആറാം നമ്പര്‍ താരമായ കശ്യപ് കുറച്ച് വര്‍ഷം പരിക്കിന്റെ പിടിയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×