ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയുടെ മുന്‍കാമുകി ബ്രിട്ടീഷ്-ഇന്ത്യന്‍ മോഡല്‍ സോഫിയ ഹെയ്ത്ത് താരത്തെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു. 2012 ഓക്ടോബറില്‍ സോഫിയ രോഹിത്തുമായുള്ള ബന്ധം അവസാനിപ്പിച്ച കാര്യം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ രോഹിത്തിനെ ബ്ലോക്ക് ചെയ്തത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്ത് ‘അവസാനം ഞാന്‍ അവനെ ബ്ലോക്ക് ചെയ്തു’ എന്ന കുറിപ്പുമിട്ടു.
So I had to block him in the end.. pic.twitter.com/Vg9sL6wxxW
— Sofia Maria Hayat (@sofiahayat) June 6, 2017
രണ്ടു പേരും പിരിഞ്ഞതിന് ശേഷം വേറെ കല്യാണവും കഴിച്ചു. സോഫിയ വിവാഹം ചെയ്തത് വ്‌ളാദ് സ്റ്റാന്‍സ്‌ക്യൂ എന്നയാളെയാണ്. രോഹിത് റിതിക സജ്‌ദ്ദേയാണ് വിവാഹം ചെയ്തിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി ടീമിന്റെ കൂടെയുള്ള രോഹിത്തിന്റെ കൂടെ ലണ്ടനില്‍ റിതികയുമുണ്ട്.
സോഫിയ ഹെയ്ത്ത് രോഹിത്തുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയ ട്വീറ്റ്:
Ok let’s put the rumours to end..yes I dated rohit sharma.. now it’s over.. I wouldn’t date him again..this time I’m looking for a gentleman
— Sofia Maria Hayat (@sofiahayat) October 28, 2012