June 26, 2026 |
Share on

സെറീന വില്യംസിന് പെണ്‍കുഞ്ഞ്

രണ്ടുമാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് സെറീന തന്റെ 23-ാം ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയത്

മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെറീന വില്യംസിനും റെഡിറ്റ് സഹസ്ഥാപകന്‍ അലക്‌സിസ് ഒഹാനിയനും പെണ്‍കുഞ്ഞ് പിറന്നു. വെസ്റ്റ് പ്ലാം ബീച്ചിലെ സെന്റ്. മേരീസ് മെഡിക്കല്‍ സെന്‍ട്രലിലാണ് സെറീന കുഞ്ഞിന് ജന്മം നല്‍കിയത് എന്ന് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. സെറീന തന്റെ ആദ്യ കുഞ്ഞിന് വെള്ളിയാഴ്ച ജന്മം നല്‍കിയെന്ന് സഹോദരിയും കായിക താരവുമായ വീനസ് വില്ല്യംസ് സ്ഥിരീകരിച്ചിരുന്നു.

രണ്ടുമാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് സെറീന തന്റെ 23-ാം ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയതെന്ന വാര്‍ത്ത കായിക ലോകം അവിശ്വാസനീയതോടെയാണ് കേട്ടത്. ഏപ്രിലില്‍ സ്‌നാപ് ചാറ്റില്‍ നീന്തല്‍വസ്ത്രം ധരിച്ചു നില്‍ക്കുന്ന തന്റെ സെല്‍ഫി ചിത്രത്തിന് ’20 വീക്‌സ്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റു ചെയ്തതോടെയാണ് സെറീന ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്.

ലോകത്തില്‍ ഏറ്റവുമധികം പണം സമ്പാദിക്കുന്ന വനിതാ കായിക താരമായ സെറീന സാമൂഹിക വാര്‍ത്താ ജാലകമായ റെഡിറ്റ് സഹ സ്ഥാപകനായ അലക്‌സിസ് ഒഹാനിയനുമായുള്ള ബന്ധം വെളിപ്പെടുത്തിയത് 2016 ഡിസംബറിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×