ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര ഇപ്പോള്‍ ഏറെ ഭയപ്പെടുന്ന രണ്ടു ഇന്ത്യതാരങ്ങളുണ്ട്. യുസ്വേന്ദ്ര ചഹലും കുല്‍ദീപ് യാദവ്, ഈ രണ്ടു കൈക്കുഴ സ്പിന്നര്‍മാര്‍ക്കു മുന്നിലും എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ദക്ഷിണാഫ്രിക്ക. രണ്ടാം ഏകദിനത്തില്‍ എട്ടു ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളാണ് ഇരു സ്പിന്നര്‍മാരും വീതിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ ഏറ്റവും ചെറിയ സ്‌കോറിനു പുറത്താക്കുകയും ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്റെ അനായസ വിജയം നേടിയെടുക്കാനും കാരണമായത് ചഹലും യാദവും ആയിരുന്നു. ഇതില്‍ യുസ്വേന്ദ്ര ചഹല്‍ ആയിരുന്നു കൂടുതല്‍ അപകടകാരി. 22 റണ്‍സ് മാത്രം വഴങ്ങി ചഹല്‍ സ്വന്തമാക്കിയത് അഞ്ചു വിക്കറ്റാണ്. മത്സരത്തിലെ ഹീറോയും ചഹലായിരുന്നു.
ഈ പ്രകടനത്തിനു പിന്നാലെ ചഹലാനെ തേടി ടീമിനകത്തു നിന്നും പുറത്തു നിന്നും നിരവധി പ്രശംസകളാണ് ഉയര്‍ന്നത്. ഈ കൂട്ടത്തില്‍ ഏറെ വ്യത്യസ്തമായിരുന്നു ഓപ്പണ്‍ ശിഖര്‍ ധവാന്‍ ചഹലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍. പോക്കറ്റ് സൈസ് ഡൈനാമിറ്റ് എന്നായിരുന്നു ധവാന്‍ തന്റെ സഹകളിക്കാരനെ വിശേഷിപ്പിച്ചത്. ഒരു ചെറിയ മനുഷ്യന്‍ എത്രവലിയ അപകടകാരിയാണെന്ന് സെഞ്ചൂറിയനിലെ പിച്ചില്‍ തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് മനസിലാകും ധവാന്റെ വിശേഷണം എത്ര കൃത്യമാണെന്ന്. തന്റെ ട്വിറ്റര്‍ പേജില്‍ ചഹലുമൊത്ത് നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് ധവാന്‍ തന്റെ പ്രശംസ ചൊരിഞ്ഞിരിക്കുന്നത്.
Chotey packet mein bada bomb ?? @yuzi_chahal. Well done boy for your great performance.???? pic.twitter.com/RjVpU91Fpo
— Shikhar Dhawan (@SDhawan25) February 4, 2018