March 24, 2025 |

ലോക ക്രിക്കറ്റിലെ ആ അവിശ്വസനീയ ക്യാച്ച് കാണാം (വീഡിയോ)

പിറന്നത് ആസ്ട്രേലിയയില്‍

ടി-20 ക്രിക്കറ്റ് ബൗണ്ടറി ലൈന്‍ ഫീല്‍ഡിംഗില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതിര്‍ത്തിവര കടന്ന് പുറത്തേക്ക് പായുന്ന പന്ത് മുകളിലേക്ക് തട്ടിയിട്ട ശേഷം തിരിച്ച് മൈതാനത്ത് പ്രവേശിച്ച് പിടിക്കുക, കൈപ്പിടിയിലൊതുക്കാന്‍ സാധ്യമല്ലാത്ത പന്തുകള്‍ സഹകളിക്കാരന് തട്ടിയിട്ടുകൊടുക്കുക തുടങ്ങിയ പല പുതിയ രീതികളും കാണാന്‍ തുടങ്ങിയത് ട്വി-20 ക്രിക്കറ്റിന്റെ ആവിര്‍ഭാവത്തോടെയാണ്. ഇത്തരത്തിലുള്ള ഒരു അവിശ്വസനീയ ക്യാച്ചാണ് ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ പിറന്നത്. ഒരുപക്ഷെ അതിര്‍ത്തിവര ക്യാച്ചുകളില്‍ ഏറ്റവും മനോഹരം എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഒന്ന്.

വെസ്റ്റിന്‍ഡിസ് താരവും ബിഷ് ബാഷില്‍ മെല്‍ബണ്‍ റെനെഗാഡ്‌സിന്റെ കളിക്കാരനുമായ ഡെയ്ന്‍ ബ്രാവോയാണ് അഡ്‌ലൈഡ് സ്‌ട്രൈക്കേഴ്‌സ് താരങ്ങളായ ബെന്‍ ലൗഗ്ലിന്റെയും ജാക് വെതറാള്‍ഡിന്റെയും സഹവര്‍ത്തിത്വത്തിനും മെയ് വഴക്കത്തിനും മുന്നില്‍ മുട്ടുമടക്കിയത്. അത്ഭുതകരമായ ആ ക്യാച്ച് കാണാം.

×