ഇസ്രയേൽ കമ്പനിയായ പാരഗൺ സൊല്യൂഷൻസിന്റെ മിലിട്ടറി-ഗ്രേഡ് സ്‌പൈവെയർ തന്റെ ഫോണിനെ ഹാക്ക് ചെയ്തുവെന്ന് ആരോപിച്ച് ഇറ്റാലിയൻ ആക്ടിവിസ്റ്റും ട്യൂട്ട് ബിയാഞ്ചെ പ്രസ്ഥാനത്തിൻ്റെ മുൻ വക്താവുമായ ലൂക്ക കാസരിനി. വാട്ട്‌സ്ആപ്പ് വഴിയാണ് തനിക്ക് സന്ദേശം ലഭിച്ചതെന്നും ലൂക്ക കാസരിനി പറഞ്ഞതായി റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
പാരഗൺ സൊല്യൂഷൻസ് 20 ലധികം രാജ്യങ്ങളിലായി ഏകദേശം 90 ഉപയോക്താക്കളെ ലക്ഷ്യം വച്ചതായി മെറ്റ ആരോപിച്ചു. ഉപകരണം ഹാക്ക് ചെയ്യാൻ ഉപയോക്തൃ ഇടപെടൽ ആവശ്യമില്ലാത്ത തരത്തിലാണ് ഹാക്കിങ്ങ് നടത്തുന്നത്. സ്പൈവെയർ കമ്പനിയായ പാരഗൺ, കുറ്റവാളികളെ കണ്ടെത്താൻ സഹായിക്കുന്നതിനായി സർക്കാർ ഏജൻസികൾക്ക് സോഫ്റ്റ്‌വെയർ വിൽക്കുന്നു. ജനാധിപത്യ രാജ്യങ്ങൾക്ക് മാത്രമേ ഇത് വിൽക്കുന്നുള്ളൂ എന്നാണ് കമ്പനി വാദിക്കുന്നത്. എന്നാൽ, യൂറോപ്പിലെ ചില രാജ്യങ്ങൾ ഉൾപ്പെടെ ഏകദേശം 24 രാജ്യങ്ങളിലെ പത്രപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യം വയ്ക്കാൻ സ്പൈവെയർ ഉപയോഗിച്ചുവെന്ന വാട്ട്‌സ്ആപ്പിന്റെ അവകാശവാദത്തെക്കുറിച്ച് ഇതുവരെ കമ്പനി പ്രതികരിച്ചിട്ടില്ല.
കൂടുതൽ വായനയ്ക്ക്:
Content Summary: Spyware Targets Italian Activist Luca Casarini; Phone hacking was known through Meta Alert
Luca Casarini Paragon Solutions meta