June 04, 2026 |
Share on

ഷാരൂഖ് ഖാനെ മലയാളിയാക്കിയ ദൂരദര്‍ശന്റെ ‘സര്‍ക്കസ്’ ടിവി പരമ്പര വീണ്ടും സംപ്രേഷണം തുടങ്ങുന്നു

അസീസ് മിര്‍സയും കുന്ദന്‍ ഷായും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ ശേഖരന്‍ എന്ന മലയാളി സര്‍ക്കസുകാരന്റെ വേഷമാണ് ഷാരൂഖ് ചെയ്തത്.

1989ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ഫൗജി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ഷാരൂഖ് ഖാന്‍ അഭിനേതാവായി രംഗത്ത് വന്നത്. അക്കാലത്ത് തന്നെ സര്‍ക്കസ് എന്ന ഡിഡി പരമ്പരയിലും ഷാരൂഖ് ഖാന്‍ വേഷമിട്ടു. അസീസ് മിര്‍സയും കുന്ദന്‍ലാല്‍ ഷായും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ ശേഖരന്‍ എന്ന മലയാളി സര്‍ക്കസുകാരന്റെ വേഷമാണ് ഷാരൂഖ് ചെയ്തത്. സര്‍ക്കസ് വീണ്ടും സംപ്രേഷണം തുടങ്ങാനുള്ള പരിപാടിയിലാണ് ദൂരദര്‍ശന്‍.

ഡല്‍ഹി സ്വദേശിയായ ഷാരൂഖ് ഖാനെ സംബന്ധിച്ച് മലയാളിയുടെ വേഷം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും അപാരമായ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് ആ പരിമിതി മറികടന്നു. അസീസ് മിര്‍സ ഷാരൂഖ് ഖാനെ നായകനാക്കി രാജു ബന്‍ ഗയാ ജെന്റില്‍മാന്‍ (1992), യെസ് ബോസ് (1997), ഫിര്‍ ഫി ദില്‍ ഹേ ഹിന്ദുസ്ഥാനി (2000), ചല്‍തേ ചല്‍തേ (2003) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കുന്ദന്‍ലാല്‍ ഷാ, എസ്ആര്‍കെയെ വച്ച് കഭി ഹാ കഭി നാ (1994) എന്ന ചിത്രമൊരുക്കി.

വീഡിയോ:


വായനയ്ക്ക്:
https://goo.gl/oYk9ZX

Leave a Reply

Your email address will not be published. Required fields are marked *

×