April 28, 2025 |
Share on

യുപിയില്‍ ജൈനമത പരിപാടിക്കിടെ സ്‌റ്റേജ് തകര്‍ന്ന്: 5 മരണം; 40 പേര്‍ക്ക് പരുക്ക്

മരിച്ചവര്‍ ജൈന ശിഷ്യന്മാരും പോലീസും

ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ ജൈന നിര്‍വാണ ഉത്സവത്തിനിടെ പന്തല്‍ തകര്‍ന്ന് വന്‍ അപകടം. അഞ്ച് പേര്‍ മരിക്കുകയും 40 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മുളയും മരവും കൊണ്ട് നിര്‍മിച്ച താല്കാലിക പന്തലാണ് തകര്‍ന്ന് വീണത്. മരിച്ചവര്‍ ജൈന ശിഷ്യന്മാരും പോലീസും അടക്കമുള്ളവരാണ്. stage collapses during jain nirvana mahotsavas; 5 dead and 40 people injured 

ജൈന മതത്തിലെ ആദ്യ തീര്‍ത്ഥങ്കരനായ ആദിനാഥിന്റെ പേരിലുള്ള ‘നിര്‍വാണ ലഡ്ഡു പവര്‍വ്’ എന്ന സ്ഥലത്തെ താല്കാലിക സ്‌റ്റേജ് ആണ് തകര്‍ന്ന് വീണത്. ജൈന സന്യാസിമാരുടെ ലഡ്ഡു സമര്‍പ്പണത്തിനായി നൂറുകണക്കിന് ഭക്തരാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. താല്കാലിക പന്തലിന് താങ്ങാവുന്നതിലും അധികം ആളുകളാണ് ലഡ്ഡു സമര്‍പ്പണ ഉത്സവത്തിനായി എത്തിയത്. തകര്‍ന്നുവീണ പന്തലിന് താഴെ നിരവധി പേരാണ് കുടുങ്ങിയത്.

പരുക്കേറ്റവരില്‍ ഇരുപതിലധികം പേരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചതായി ബാഗ്പത് ജില്ലാ മജിസ്‌ട്രേറ്റ് അസ്മിത ലാല്‍ പറഞ്ഞു. ദുരന്തത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള വന്‍ സന്നാഹം ബാഗ്പത്തില്‍ എത്തിയിട്ടുണ്ട്.

കഴിഞ്ഞ 30 വര്‍ഷമായി പ്രാദേശിക ജൈന സമൂഹം മുടങ്ങാതെ എല്ലാ വര്‍ഷവും ലഡ്ഡു മഹോത്സവം ആഘോഷിച്ചുവരുന്നു.stage collapses during jain nirvana mahotsavas; 5 dead and 40 people injured 

Content Summary: stage collapses during jain nirvana mahotsavas; 5 dead and 40 people injured

Leave a Reply

Your email address will not be published. Required fields are marked *

×