മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല,നിക്ഷേപം കരുതലോടെ വേണം; മന്ത്രി വിഎന്‍ വാസവന്‍

ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്‌

സംസ്ഥാനത്തെ സഹകരണ സൊസൈറ്റികളെ, മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളായി തെറ്റിദ്ധരിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളില്‍ മുന്‍നിരക്കാരായ മലങ്കര ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ പ്രവര്‍ത്തനം, ബോബി ചെമ്മണൂരുമായുള്ള ബന്ധത്തെ തുടര്‍ന്ന് സംശയത്തിന്റെ നിഴലിലാണ്. അഴിമുഖവും ന്യൂസ് മിനിറ്റും സംയുക്തമായി നടത്തിയ അന്വേഷണാത്മക പരമ്പരയുടെ രണ്ടാം ഭാഗം ബോബി ചെമ്മണൂരും മലങ്കര ക്രെഡിറ്റ് സൊസൈറ്റിയും തമ്മിലുള്ള ബന്ധമാണ് വ്യക്തമാക്കുന്നത്. രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെ, സംസ്ഥാനത്തെ സഹകരണ ബാങ്കുകളായി തെറ്റിദ്ധരിക്കുന്നവര്‍ നിരവധിയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ അഴിമുഖത്തോട് പ്രതികരിക്കുന്നു.

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലല്ലെന്നും, ഇത്തരം സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് യാതൊരു പരിരക്ഷയും നല്‍കാന്‍ കഴിയില്ലെന്നും സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ വ്യക്തമാക്കി. 2002 ലെ കേന്ദ്ര സര്‍ക്കാര്‍ ആക്ട് പ്രകാരമാണ് മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 97-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ നിയമഭേദഗതി വരുത്തിയാണ് കേന്ദ്രം മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് നിയമം കൊണ്ടുവന്നിരിക്കുന്നത്.

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് യാതൊരു നിയന്ത്രണവുമില്ലാതെ ആളുകളുടെ നിക്ഷേപം വാങ്ങി അവരെ കബളിപ്പിക്കുന്ന രീതിയാണ് നടക്കുന്നത്. പാര്‍ലമെന്റില്‍ തന്നെ ഈ വിഷയം ഉന്നയിച്ചപ്പോള്‍ പോലും കേന്ദ്രസര്‍ക്കാരിന് യാതൊരുവിധ ഉത്തരവാദിത്തവും ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. നിക്ഷേപതുകയില്‍ യാതൊരു സുരക്ഷയും ഇല്ലെന്നതാണ് പ്രധാന പ്രശ്‌നം.

2002 ലെ നിയമഭേദഗതിക്ക് മുന്‍പ്, കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ നിലവില്‍ വരുന്നതിന് സംസ്ഥാനത്തെ സഹകരണ രജിസ്ട്രാറുടെ അനുമതി നിര്‍ബന്ധമായിരുന്നു. എന്നാല്‍, നിലവിലെ നിയമം ഇത് ഒഴിവാക്കി, കേന്ദ്രത്തില്‍ നിന്ന് നേരിട്ട് അനുമതി നേടുന്ന രീതിയിലേക്ക് മാറ്റി.

Also Read: പെരുകുന്ന പങ്കാളികള്‍, വരുമാനം ശൂന്യം; ബോബി ചെമ്മണൂരിന്റെ എല്‍എല്‍പി-കളുടെ കഥ

മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ യൂണിയന്‍ ലിസ്റ്റിന്റെ കീഴില്‍ വരുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന് നിയമനിര്‍മാണത്തിന് അധികാരമുണ്ട്.
2002-ല്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് സഹകരണ സംഘങ്ങളുടെമേല്‍ കടന്നുകയറാവുന്ന രീതിയില്‍ മാറ്റങ്ങളോടെ മള്‍ട്ടിസ്റ്റേറ്റ് സഹകരണ നിയമത്തില്‍ ഭേദഗതികൊണ്ടുവന്നത്. ഈ നിയമം വരുന്നതിനുമുമ്പ് മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിലവില്‍വരുന്നതിന്, സംസ്ഥാനത്തെ സഹകരണ രജിസ്ട്രാറുടെ അനുമതി വേണ്ടിയിരുന്നു. അത് ഒഴിവാക്കി നേരിട്ട് അനുമതിലഭിക്കുന്ന രീതിയിലേക്ക് മാറി. ബി.ജെ.പി. സര്‍ക്കാര്‍ 2022-ല്‍ ഈ നിയമം സമഗ്രമായി ഭേദഗതി ചെയ്യുകയും സംസ്ഥാനങ്ങളില്‍ യഥേഷ്ടം സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം കൂടാതെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം രൂപവത്കരിക്കുന്നതിന് വ്യവസ്ഥ ചെയ്യുകയും കേരളത്തിലടക്കം പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ഇത്തരം സംഘങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കുന്നതിനും വായ്പ നല്‍കുന്നതിനും പലിശ നിശ്ചയിക്കുന്നതിനും വ്യക്തമായ മാനദണ്ഡങ്ങളോ നിയന്ത്രണങ്ങളോ ഇല്ല. ഇവ സംസ്ഥാനത്തെ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുകയും സഹകരണമേഖലയുടെ വിശ്വാസ്യതയെത്തന്നെ തകര്‍ക്കുകയും ചെയ്യും.

സുരക്ഷിതത്വമില്ലാത്ത നിക്ഷേപം

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് ഒരു പരിരക്ഷയും നല്‍കാനാവില്ല. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 33 മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളും, കേരളം പ്രവര്‍ത്തന പരിധിയായി മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 65 സഹകരണ സംഘങ്ങളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

സംസ്ഥാന സഹകരണനിയമം അനുസരിച്ചുള്ള പരിശോധനകളോ, ഓഡിറ്റുകളോ ഈ സ്ഥാപനങ്ങളില്‍ നടക്കുന്നില്ല. ഓഡിറ്റ് അടക്കമുള്ള കാര്യങ്ങള്‍ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളില്‍ അവര്‍ നിശ്ചയിക്കുന്ന രീതിയിലാണ് നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുനരുദ്ധാരണ നിധിയില്‍ ഈ സംഘങ്ങള്‍ ഉള്‍പ്പെടുന്നില്ല. അതിനാല്‍ നിക്ഷേപം നഷ്ടപ്പെട്ടാന്‍ ഒരു സഹായവും സംസ്ഥാന സര്‍ക്കാരിന് നല്‍കാന്‍ കഴിയില്ല.

നിക്ഷേപം സ്വീകരിക്കുന്നതിനും വായ്പ നല്‍കുന്നതിനും പലിശ നിശ്ചയിക്കുന്നതിനും വ്യക്തമായ മാനദണ്ഡങ്ങളോ നിയന്ത്രണങ്ങളോ മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് ബാധകമല്ല. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നിക്ഷേപം വാങ്ങി കബളിപ്പിക്കുന്നതിന് വഴിയൊരുക്കുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് ഇവിടെ ബ്രാഞ്ചുകള്‍ തുറക്കുകയാണ് മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ രീതി. ഇത്തരം സ്ഥാപനങ്ങള്‍ തകരുമ്പോള്‍ ഓഫീസ് മറ്റ് സംസ്ഥാനങ്ങളിലാണെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയണ് പതിവ്. ഇവയില്‍ നിക്ഷേപം നടത്തി വഞ്ചിതരാകുന്നവരുടെ അനുഭവങ്ങള്‍ പലതും ഇതിനോടകം പുറത്തുവന്നിട്ടുള്ളതുമാണ്.

വഞ്ചനാപരമായ പ്രവര്‍ത്തനരീതി

മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് ഇവിടെ ബ്രാഞ്ചുകള്‍ തുറക്കുകയാണ് ഇവരുടെ രീതി. ഇത്തരം സ്ഥാപനങ്ങള്‍ തകരുമ്പോള്‍ ‘ഓഫീസ് മറ്റ് സംസ്ഥാനങ്ങളിലാണെന്ന്’ പറഞ്ഞ് സ്ഥാപനങ്ങള്‍ ഒഴിഞ്ഞ് മാറുകയാണ് പതിവ്. നിക്ഷേപം നടത്തി വഞ്ചിതരാകുന്നവരുടെ അനുഭവങ്ങള്‍ പലതും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

Also Read : ബോബി ചെമ്മണൂരിന്റെ സാമ്രാജ്യവും മലങ്കര സൊസൈറ്റിയുടെ ഉദാരമായ വായ്പകളും

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഇവിടെയുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. സഹകരണ സംഘങ്ങളുടെ നിയന്ത്രണാധികാരി സഹകരണ സംഘം രജിസ്ട്രാറാണ്. ഞങ്ങള്‍ക്ക് സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള സംവിധാനമുണ്ട്. എന്നാല്‍, മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ പ്രവര്‍ത്തനം സംസ്ഥാനങ്ങളിലൂടെ വ്യാപിപ്പിച്ച് ഒരു സമാന്തര സഹകരണ സംവിധാനം നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ വിശ്വാസ്യതയെ തകര്‍ക്കും.

Content Summary: State government has no responsibility for Multi-State Cooperative Societies; Minister V.N. Vasavan

This post was last modified on November 27, 2025 10:00 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment