Continue reading “പുതിയ മലയാള സിനിമകളുടെ റിലീസിന് വഴിയൊരുങ്ങുന്നു”

" /> Continue reading “പുതിയ മലയാള സിനിമകളുടെ റിലീസിന് വഴിയൊരുങ്ങുന്നു”

"> Continue reading “പുതിയ മലയാള സിനിമകളുടെ റിലീസിന് വഴിയൊരുങ്ങുന്നു”

">

UPDATES

സിനിമാ വാര്‍ത്തകള്‍

പുതിയ മലയാള സിനിമകളുടെ റിലീസിന് വഴിയൊരുങ്ങുന്നു

                       

മലയാള സിനിമയെ ബാധിച്ച പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസത്തിന് വഴിയൊരുങ്ങുന്നു. ഈമാസം 12, 19, 26 തിയതികളില്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാനാണ് തീരുമാനമായിരിക്കുന്നത്.

ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ കീഴിലുള്ള തിയറ്ററുകളില്‍ ഒഴികെയാണ് റിലീസിങ്ങ് എന്നാണ് പറയുന്നതെങ്കിലും അസോസിയേഷനിലെ ചില അംഗങ്ങളും റിലീസിങ്ങിന് തയ്യാറായി എന്നാണ് അറിയുന്നത്. ഇരുന്നൂറിലേറെ തിയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുക. ഇതോടെ പൃഥ്വിരാജ് ചിത്രമായ എസ്ര ഉള്‍പ്പെടെ ആറ് ചിത്രങ്ങളുടെ റിലീസിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്.

പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന് ചിത്രങ്ങള്‍ നല്‍കില്ലെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഈമാസം 19ഓടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം. അപ്പോഴും പരിഹാരം കണ്ടില്ലെങ്കില്‍ എ ക്ലാസ് തിയറ്ററുകളില്‍ ഒരു സിനിമയും റിലീസിങ്ങിന് നല്‍കില്ലെന്നാണ് നിലപാട്. തിയറ്റര്‍ വിഹിതം 50-50 ആക്കണമെന്ന നിലപാടില്‍ തിയറ്ററുടമകളും നേരത്തെ നല്‍കിയ വിഹിതത്തില്‍ മാറ്റമില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നിലപാട് കടുപ്പിച്ചതോടെയാണ് മലയാള സിനിമകളുടെ പുതിയ റിലീസിങ്ങ് സാധ്യമാകാതെ വന്നത്.

തമിഴ്-ഹിന്ദി ഭാഷകളിലെ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ നിലവില്‍ തിയറ്റര്‍ ഉടമകള്‍ തയ്യാറാണെങ്കിലും ഈമാസം അവസാനത്തോടെ മറ്റുഭാഷകളിലെ പ്രധാന റിലീസിങ്ങുകള്‍ അനുവദിക്കേണ്ട എന്നതായിരുന്നു അസോസിയേഷന്റെ നിലപാട്.

Share on

മറ്റുവാര്‍ത്തകള്‍