സംസ്ഥാന സ്‌കൂള്‍ കായിക മേള കല്ലുകടിയില്‍ സമാപിച്ചതോടെ കോടതിയെ സമീപിക്കാനൊരുങ്ങി നാവാമുകുന്ദ, മാര്‍ ബേസില്‍ കോതമംഗലം സ്‌കൂളുകള്‍. മികച്ച സ്‌കൂളിനുള്ള രണ്ടാം സ്ഥാനത്തേക്ക് സ്‌പോര്‍ട്‌സ് സ്‌കൂളിനെ പരിഗണിച്ചതിനെ തുടര്‍ന്നാണ് സ്‌കൂളുകള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. അത്‌ലറ്റിക്‌സില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയവരില്‍ ജനറല്‍ സ്‌കൂളുകള്‍ക്കൊപ്പം സര്‍ക്കാരിന് കീഴില്‍ വരുന്ന സ്‌പോര്‍ട്സ് സ്‌കൂളുകളെയും പരിഗണിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. Students’ protest turned into stone pelting at the closing ceremony of the sports fair
കായികമേളയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റിലടക്കം അത്‌ലറ്റിക്സില്‍ ഐഡിയല്‍ ഇ.എച്ച്.എസ്.എസ്.കടകശ്ശേരി, നാവാമുകുന്ദ എച്ച്.എസ്. തിരുനാവായ, മാര്‍ ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം എന്നിവയായിരുന്നു ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍, സ്‌കൂളുകള്‍ക്ക് ട്രോഫി നല്‍കിയ സമയത്ത് തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്സ് സ്‌കൂളിനെ രണ്ടാംസ്ഥാനക്കാരായി പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധങ്ങളുടെ ആരംഭം. ഇതോടെ റാങ്കില്‍ പിന്നിലായിരുന്ന നാവാമുകുന്ദ എച്ച്.എസ്.എസ്, കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ് എന്നിവിടങ്ങളിലെ മത്സരാര്‍ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
കായിക മേളയുടെ നിയമാവലിക്ക് വിരുദ്ധമാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇത് സ്ഥലത്തെ സംഘര്‍ഷഭരിതമാക്കി. പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് വേദിയിലുണ്ടായിരുന്ന വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചതോടെയാണ് രംഗം ശാന്തമായത്. പ്രഖ്യാപനം നടത്തി മന്ത്രിയും ഉദ്യോഗസ്ഥരും യോഗം സമാപിപ്പിച്ച് വേദി വിട്ടതോടെ പ്രതിഷേധം വീണ്ടും ശക്തമാവുകയായിരുന്നു. ട്രാക്കിലൂടെ പ്രതിഷേധ പ്രകടനവുമായി മത്സരാര്‍ഥികള്‍ മുന്നിട്ടിറങ്ങി, ഇതിനിടെ പൊലീസുമായി ചെറിയ അടിപിടിയുണ്ടായി. പൊലീസ് മര്‍ദിച്ചതായി ആരോപിച്ച് മാര്‍ ബേസിലിലെ മത്സരാര്‍ഥികള്‍ ട്രാക്കില്‍ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു. ഒടുവില്‍ രാത്രി 7.30ഓടെ അധികൃതര്‍ക്ക് പരാതി എഴുതി നല്‍കി പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ദേശീയ മീറ്റ് ബഹിഷ്‌കരിക്കാനാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം.
മര്‍ദിച്ച പൊലീസുകാര്‍ മാപ്പ് പറയണമെന്നും അല്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും രക്ഷിതാക്കളും പരിശീലകരും അറിയിച്ചു. അതേസമയം കുട്ടികളെ മര്‍ദിച്ചിട്ടില്ലെന്നും തടയുക മാത്രമാണ് ചെയ്തതെന്നുമാണ് എസിപി സി.ജയകുമാര്‍ പറയുന്നത്.
അത്‌ലറ്റിക്സില്‍ മികച്ച സ്‌കൂളായ ഐഡിയല്‍ കടകശ്ശേരിക്ക് 2.20 ലക്ഷം രൂപയും ട്രോഫിയും സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 1.65 ലക്ഷം, 1.10 ലക്ഷം എന്നിങ്ങനെ സമ്മാനത്തുകയും ട്രോഫിയുമാണുള്ളത്. വ്യക്തിഗത ചാമ്പ്യന്മാര്‍ക്ക് നാല് ഗ്രാം സ്വര്‍ണവും ട്രോഫിയും മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ വിഭാഗം വ്യക്തിഗത ചാമ്പ്യന്‍മാരായ മലപ്പുറം ചിക്കോട് കെ.കെ.എം.എച്ച്.എസ്.എസിലെ മുഹമ്മദ് അമീന്‍, ജി.വി. രാജാസ് എച്ച്.എസ്.എസിലെ മുഹമ്മദ് അഷ്ഫാഖ്, കാസര്‍കോട് കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ കെ.സി. സെര്‍വന്‍, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് പറളി എച്ച്.എസ്.എസിലെ എം. ജ്യോതിക എന്നിവര്‍ക്കാണ് സമ്മാനിച്ചത്. Students’ protest turned into stone pelting at the closing ceremony of the sports fair
content summary; Students’ protest turned into conflict at the closing ceremony of the sports fair