March 25, 2025 |

ഒരു പുക പോലുമെടുക്കാതെ രോഗികളാകുന്നവർ; ഇന്ത്യയെ പിടിമുറുക്കുന്ന ശ്വാസകോശ അർബുദം

ഇന്ത്യയിൽ ശ്വാസകോശ അർബുദ രോഗികളുടെ എണ്ണത്തിൽ നാടകീയമായ വർദ്ധനവ്

ഇന്ത്യയിൽ ശ്വാസകോശ അർബുദ രോഗികളുടെ എണ്ണത്തിൽ നാടകീയമായ വർദ്ധനവാണുണ്ടായിരിക്കുന്നത്. പുതിയ പഠനങ്ങൾ പ്രകാരം പുകയില ഉപയോഗിക്കാത്ത വ്യക്തികളിലാണ് ശ്വാസകോശ അർബുദം കൂടുതലായി ബാധിക്കുന്നത്. മെഡിക്കൽ ജേണലായ ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച സമീപകാല പഠനം ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ശ്വാസകോശ അർബുദ രോഗികളിൽ ഗണ്യമായ പങ്കും പുകവലിക്കാത്തവരാണ് എന്നതാണ് പഠനം വ്യക്തമാകുന്നത്. രോഗികളിൽ ഭൂരിഭാഗം പേരും പുകവലിക്കാത്തവർ ആണെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വസ്തുത. ആശങ്കാജനകമായ പ്രവണതയാണിത് രാജ്യത്ത് ശ്വാസകോശ അർബുദം പുകവലി കൊണ്ട് മാത്രമല്ല, മറ്റ് പല ഘടകങ്ങളാലും ഉണ്ടാകുന്നു എന്നാണ് പഠനം പറയുന്നത്. പുകയില ഉപയോഗം നിയന്ത്രിക്കുന്നതിനൊപ്പം മറ്റ് അപകടകാരികളായ ഘടകങ്ങളും പ്രതിരോധ തന്ത്രങ്ങളും ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ് എന്നും പഠനം വ്യക്തമാക്കുന്നു. Non-smoker lung cancer patients in Indi

ഡൽഹിയിലെ സി കെ ബിർള ഹോസ്പിറ്റലിലെ പൾമണോളജിസ്റ്റ് ഡോ വികാസ് മിത്തൽ കാൻസറിന്റെ പ്രധാന ഘടകമായി പരിസ്ഥിതി വായു മലിനീകരണത്തിൻ്റെ പങ്കിനെ ഊന്നിപ്പറയുന്നുണ്ട്. പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദം ഉണ്ടാക്കുന്ന പ്രധാന സംഭാവനയാണ് കണികാ പദാർത്ഥങ്ങളുമായുള്ള എക്സ്പോഷർ (പിഎം 2.5 particulate matter ). കാൻസർ കൂടാതെ ഇന്ത്യയിലെ മറ്റൊരു പൊതുജനാരോഗ്യ വെല്ലുവിളിയായ ക്ഷയരോഗത്തിൻ്റെ വ്യാപനവും ശ്വാസകോശ തകരാറുകൾ വർദ്ധിപ്പിക്കുകയും അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നും പഠനം കണ്ടെത്തി.

പാസ്സീവ് സ്‌മോക്കിങ്, ജനിതകശാസ്ത്രം എന്നിവയും ശ്വാസകോശ അർബുദ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഡൽഹി സികെ ബിർള ആശുപത്രിയിലെ ഓങ്കോളജി സർവീസസ് ഡയറക്ടർ ഡോ. നീരജ് ഗോയൽ വിശദീകരിച്ചു. പതിവ് ആരോഗ്യ പരിശോധനകളിലൂടെയും ശ്വാസകോശ അർബുദ ലക്ഷണങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കുന്നതിലൂടെയും നേരത്തെയുള്ള കണ്ടെത്തലിൻ്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി.

നിലവിലെ കണ്ടെത്തലുകൾ വളരെ പ്രധാനമാണ്. ശ്വാസകോശ കാൻസറിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് കൂടുതൽ മികച്ചതും സമ്പൂർണ്ണവുമായ സമീപനം ആവശ്യമാണ്. കർശനമായ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുന്നതോടെ വായു മലിനീകരണം കുറയ്ക്കുക, പൊതുഗതാഗതം മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിന്റെ പ്രധാന ഘട്ടങ്ങൾ. കൂടാതെ, ക്ഷയരോഗ നിയന്ത്രണ പരിപാടികൾ ശക്തിപ്പെടുത്തുന്നതും ജനിതക ഘടകങ്ങൾ മനസ്സിലാക്കാൻ കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടതും പ്രധാനമാണ് എന്നും ഡോ നീരജ് ഗോയൽ വ്യക്തമാക്കി.

കൂടാതെ, ശ്വാസകോശ അർബുദ ലക്ഷണങ്ങളെക്കുറിച്ചും അപകടസാധ്യത ഘടകങ്ങളെക്കുറിച്ചും പൊതുജന ബോധവൽക്കരണ കാമ്പെയ്‌നുകൾ നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനും അത്യന്താപേക്ഷിതമാണ്. പുകവലി നിർത്തുന്നതും വായു മലിനീകരണം ഒഴിവാക്കുന്നതും ഉൾപ്പെടെയുള്ള ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നത് അപകടസാധ്യത ഗണ്യമായി കുറയ്ക്കും.

ദീർഘകാലമായുള്ള വിട്ടുമാറാത്ത ചുമ, കഫത്തിലെ രക്ത സാന്നിധ്യം, ശ്വാസതടസ്സം, പരുക്കനാകുന്നതുപോലുള്ള പോലെയുള്ള ശബ്ദത്തിലെ മാറ്റങ്ങൾ, നെഞ്ചുവേദന, വിശപ്പില്ലായ്മയും ഭാരക്കുറവും എന്നിവയാണ് ശ്വാസകോശ അർബുദത്തിൻ്റെ ചില ലക്ഷണങ്ങൾ.

വെല്ലുവിളികൾ വളരെ വലുതാണെങ്കിലും, ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് എത്രയും വേഗത്തിൽ ചികിത്സ തേടുന്നത് ഇന്ത്യയിലെ ശ്വാസകോശ അർബുദ മരണനിരക്കിൽ കാര്യമായ സ്വാധീനം ചെലുത്തും. വർദ്ധിച്ചുവരുന്ന ഈ ആരോഗ്യ പ്രതിസന്ധിയെ നേരിടാൻ സർക്കാരും ആരോഗ്യ അധികൃതരും പൊതുജനങ്ങളും ഒന്ന് ചേർന്ന് പരിശ്രമിക്കേണ്ടത് ആവശ്യമാണ്.

content summary;  Study finds most lung cancer patients in India have never smoked in their lifeg g g g g g g g g g g g g g g g g g g gg g g g g g g g g g g

×