June 15, 2026 |
Share on

എന്‍ഐഎ അറസ്റ്റ് ചെയ്ത സുബ്ഹാനി ഐഎസ് യുദ്ധഭൂമിയില്‍ പോയി മടങ്ങി വന്നയാള്‍

അഴിമുഖം പ്രതിനിധി  കനകമല ഐഎസ് ക്യാമ്പുമായി ബന്ധപ്പെട്ട്   തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നും  എന്‍ ഐ എ കസ്റ്റഡിയിലെടുത്ത തൊടുപുഴ സ്വദേശി സുബ്ഹാനി ഒരുതവണ ഐഎസ് യുദ്ധഭൂമിയില്‍ പോയി മടങ്ങി വന്നയാള്‍. എന്‍ ഐ എ യുടെ ചോദ്യം ചെയ്യലില്‍ സുബ്ഹാനി  തന്നെയാണ് ഈ വിവരം പറഞ്ഞത്. ഐഎസ് തനിക്ക് നേരിട്ട് പരിശീലനം നല്‍കിയാതായും രണ്ടാഴ്ച്ചയോളം യുദ്ധഭൂമിയില്‍ ഉണ്ടായിരുന്നതായും ഇതിന് ധനസഹായം ലഭിച്ചിരുന്നു എന്നും സുബ്ഹാനി സമ്മതിച്ചു. മടങ്ങി വന്നത് ഇന്ത്യയില്‍ ഐഎസിന് കൃത്യമായ് വേരോട്ടം ഉണ്ടാക്കാന്‍ […]

അഴിമുഖം പ്രതിനിധി 

കനകമല ഐഎസ് ക്യാമ്പുമായി ബന്ധപ്പെട്ട്   തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നും  എന്‍ ഐ എ കസ്റ്റഡിയിലെടുത്ത തൊടുപുഴ സ്വദേശി സുബ്ഹാനി ഒരുതവണ ഐഎസ് യുദ്ധഭൂമിയില്‍ പോയി മടങ്ങി വന്നയാള്‍. എന്‍ ഐ എ യുടെ ചോദ്യം ചെയ്യലില്‍ സുബ്ഹാനി  തന്നെയാണ് ഈ വിവരം പറഞ്ഞത്. ഐഎസ് തനിക്ക് നേരിട്ട് പരിശീലനം നല്‍കിയാതായും രണ്ടാഴ്ച്ചയോളം യുദ്ധഭൂമിയില്‍ ഉണ്ടായിരുന്നതായും ഇതിന് ധനസഹായം ലഭിച്ചിരുന്നു എന്നും സുബ്ഹാനി സമ്മതിച്ചു.

മടങ്ങി വന്നത് ഇന്ത്യയില്‍ ഐഎസിന് കൃത്യമായ് വേരോട്ടം ഉണ്ടാക്കാന്‍ ആണ് എന്നും പലയിടങ്ങളിലും അക്രമം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും ഇയ്യാള്‍ സമ്മതിച്ചു. ഇതിനുവേണ്ടി നവമാധ്യമാങ്ങളിലൂടെ യുവാക്കളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി എന്‍ ഐ എ പറയുന്നു. 

ഹാജി മൊയ്തീൻ, അബുമീർ എന്നീ പേരുകളിലും ഇയാൾ അറിയപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ എട്ടിന് തൊടുപുഴയില്‍ നിന്ന്‌ ഇറാഖിലേക്ക് പോയി. പാകിസ്താന്‍, അഫ്ഗാനിസ്താന്‍ സ്വദേശികള്‍ക്കൊപ്പമാണ് പോയത്.

കഴിഞ്ഞ സപ്തംബറില്‍ കേരളത്തില്‍ തിരിച്ചെത്തിയ ഇയാള്‍ ഐ.എസിലേക്ക് കേരളത്തില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചതായും എന്‍.ഐ എ പറയുന്നു. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×