February 14, 2025 |
Share on

ടെക്കി അതുൽ സുഭാഷിന്റെ ആത്മഹത്യ; ഭാര്യയും കുടുംബവും അറസ്റ്റിൽ

24 പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചായിരുന്നു അതുൽ സുഭാഷ് ജീവനൊടുക്കിയത്

ബം​ഗളുരുവിൽ ഐടി ജീവനക്കാരൻ അതുൽ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയും കുടുംബവും അറസ്റ്റിൽ. ഭാര്യ നിഖിത സിങ്കാനിയ, മാതാവ് നിഷ, സഹോദരന്‍ അനുരാഗ് എന്നിവരെയാണ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റ് ചെയ്തത്. നിഖിതയെ ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നും അമ്മയെയും സഹോദരനെയും അലഹാബാദില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയായ അമ്മാവൻ സുശീൽ ഒളിവിലാണ്. atul subhash

ഡിസംബർ 11നാണ് യുപി സ്വദേശിയായ അതുൽ സുഭാഷ് എന്ന 34കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 24 പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചായിരുന്നു അതുൽ സുഭാഷ് ജീവനൊടുക്കിയത്. ഭാര്യക്കും ഭാര്യയുടെ കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. ദാമ്പത്യജീവിതത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുന്നുവെന്ന് ആത്മഹത്യാക്കുറിപ്പില്‍ അതുൽ സുഭാഷ് വ്യക്തമാക്കിയിരുന്നു. അതുൽ സുഭാഷിനെതിരെ
വ്യാജ സ്ത്രീധന പീഡന ആരോപണം ഉന്നയിക്കുകയും കേസ് പിൻവലിക്കണമെങ്കിൽ മൂന്ന് കോടി രൂപയും കുട്ടിയെ സന്ദര്‍ശിക്കാനുള്ള അനുമതി ലഭിക്കാനായി വന്‍തുകയും ഭാര്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നതായാണ് ആരോപണം. പണം നൽകിയില്ലെങ്കിൽ കൂടുതൽ ക്രിമിനൽ കേസുകൾ സുഭാഷിനെതിരെ രജിസ്റ്റർ ചെയ്യുമെന്ന് ഭാര്യ നിഖിത ഭീഷണിപ്പെടുത്തിയതായും കുറിപ്പിൽ പറയുന്നു.

അതുൽ സുഭാഷ് നിഖിതയുമായി വേർപിരിഞ്ഞ് ഒറ്റക്കാണ് കഴിഞ്ഞിരുന്നത്. 2019ലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. ബിസിനസ്സ് തുടങ്ങാൻ നികിതയും കുടുംബവും തന്നോട് വൻ തുക ആവശ്യപ്പെട്ടുവെന്നും നൽകാൻ കഴിയില്ലെെന്നറിയച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നും സുഭാഷിന്റെ മരണക്കുറിപ്പിൽ ആരോപിക്കുന്നു. തുടർന്ന് 2021ൽ നിഖിത മകനുമായി വീട്ടിൽ നിന്നും പോകുകയായിരുന്നു. 2022ൽ സ്ത്രീധന പീഡനം, കൊലപാതക ശ്രമം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് നിഖിത തനിക്കും കുടുംബാംഗങ്ങൾക്കും എതിരെ കേസുകൾ ഫയൽ ചെയ്തുവെന്നും അതുൽ ആരോപിച്ചു. ഭാര്യ പിതാവിന്റെ മരണത്തിന് കാരണം അതുലാണെന്ന് പൊലീസിൽ പരാതിയും നൽകിയിരുന്നു.

തന്റെ മൃതദേഹം കാണുന്നതില്‍നിന്ന് ഭാര്യയെയും ഭാര്യാ വീട്ടുകാരെയും തടയണമെന്നും നീതി ലഭിക്കും വരെ തന്റെ അന്ത്യകര്‍മങ്ങള്‍ തടഞ്ഞുവെക്കണമെന്നും മരണക്കുറിപ്പിൽ സുഭാഷ് അഭ്യർത്ഥിച്ചിരുന്നു. atul subhash

Content Summary: Suicide of techie Atul Subhash; His wife and family were arrested

Atul Subhash Techie Suicide Abetment of Suicide Domestic Dispute

×