December 10, 2024 |
Share on

‘മേശ തുടച്ചും അരി ചാക്കില്‍ കിടന്നുറങ്ങിയും അച്ഛന്‍ ജോലിയെടുത്ത മൂന്നു ഹോട്ടലുകളും ഇന്ന് എന്റെ പേരിലാണ്’; സുനില്‍ ഷെട്ടി

പിതാവിന്റെ നേട്ടങ്ങള്‍ വച്ച് നോക്കുകയാണെങ്കില്‍ താന്‍ ഒന്നും നേടിയിട്ടില്ലെന്ന് പറയേണ്ടി വരുമെന്നും സുനില്‍ ഷെട്ടി

തന്റെ അച്ഛന്‍ എത്രമാത്രം കഷ്ടപ്പാടുകള്‍ സഹിച്ചാണ് തങ്ങള്‍ക്കായി ഒരു ജീവിതം കെട്ടിപ്പടുത്ത് നല്‍കിയതെന്ന് പറയുകയാണ് ബോളിവുഡ് സൂപ്പര്‍ താരം സുനില്‍ ഷെട്ടി. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം അച്ഛനെക്കുറിച്ച് പറഞ്ഞ് വികാരാധീതനായത്.

ഒമ്പതാം വയസില്‍ മംഗളൂരുവിലെ വീട്ടില്‍ നിന്നും ബോംബെയിലെത്തിയതും, അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിലൂടെ ഉയര്‍ന്നു വന്നതുമെല്ലാം സുനില്‍ ഷെട്ടി അഭിമുഖത്തില്‍ പറയുന്നുണ്ട്.

തുടക്കകാലത്ത് ഹോട്ടലിലെ തീന്‍ മേശകള്‍ വൃത്തിയാക്കുന്നതായിരുന്നു അച്ഛന്റെ ജോലി. അവിടെ നിന്ന് പടിപടിയായി അദ്ദേഹം ഹോട്ടല്‍ മാനേജറായി, പിന്നീട് അവയുടെ ഉടമയും; സുനില്‍ അഭിമാനത്തോടെ പറയുന്നു.

അച്ഛന്റെ വെയ്റ്ററായും മാനേജറായും ജോലി ചെയ്തിരുന്ന മൂന്നു ഹോട്ടലുകളും പിന്നീട് തന്റെ കൈകളില്‍ എത്തിയതിനെ കുറിച്ചും സുനില്‍ ഷെട്ടി പറയുന്നുണ്ട്. കൊമേഡിയന്‍ ഭാര്തി സിംഗ്, ഭര്‍ത്താവ് ഹാര്‍ഷ് ലിമ്പാചിയ എന്നിവരുമായി നടത്തിയ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് സുനില്‍ തന്റെ പിതാവിനെയോര്‍ത്ത് വാചാലനായത്.

ബാലനായിരുന്നു സമയത്താണ് പിതാവ് വീടു വിട്ട് മുംബൈയിലെത്തുന്നത്. അദ്ദേഹത്തിന് ചെറുപ്രായത്തിലെ പിതാവിനെ നഷ്ടമായിരുന്നു, മൂന്നു സഹോദരിമാരും അദ്ദേഹത്തിനുണ്ടായിരുന്നു. മുംബൈയിലെ ദക്ഷിണേന്ത്യന്‍ ഹോട്ടലുകളിലാണ് അദ്ദേഹം ആദ്യം ജോലി ചെയ്തു തുടങ്ങുന്നത്. ഞങ്ങളുടെ സമുദായത്തില്‍ പരസ്പരം സഹായിക്കുന്നൊരു രീതിയുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് ഹോട്ടലുകളില്‍ ജോലി കിട്ടുന്നതും. ആദ്യത്തെ ജോലി തീന്‍മേശകള്‍ വൃത്തിയാക്കുന്നതായിരുന്നു. വളരെ ചെറിയ കുട്ടിയായിരുന്നതുകൊണ്ട് നാലുവശവും ചുറ്റി വേണമായിരുന്നു ഒരു മേശ വൃത്തിയാക്കാന്‍. അരി ചാക്കുകകളുടെ പുറത്തായിരുന്നു രാത്രിയില്‍ അച്ഛന്റെ ഉറക്കം’ സുനില്‍ ഷെട്ടിയുടെ വാക്കുകള്‍.

ജീവിതത്തില്‍ ഉയര്‍ന്നു വരാന്‍ വേണ്ടി അസാമാന്യമായ ഇച്ഛാശക്തി തന്റെ പിതാവ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് സുനില്‍ ഷെട്ടി പറയുന്നത്. അദ്ദേഹത്തിന്റെ മുതലാളി മൂന്നു ഹോട്ടലുകള്‍ വാങ്ങിയിരുന്നു, അച്ഛനോട് അവയുടെ മാനേജരാകാന്‍ ആവശ്യപ്പെട്ടു. മുതലാളി ബിസിനസില്‍ നിന്നും വിരമിച്ചതിനു പിന്നാലെ ആ മൂന്നു കെട്ടിടങ്ങളും അച്ഛന്‍ വാങ്ങി. ഇന്ന് ആ മൂന്നു കെട്ടിടങ്ങളും എന്റെ കൈയിലാണ്. ഇങ്ങനെയാണ് ഞങ്ങളുടെ ജീവിതത്തിന്റെ തുടക്കം”. പിതാവിന്റെ നേട്ടങ്ങള്‍ വച്ച് നോക്കുകയാണെങ്കില്‍ താന്‍ ഒന്നും നേടിയിട്ടില്ലെന്ന് പറയേണ്ടി വരുമെന്നും അഭിമുഖത്തില്‍ സുനില്‍ സമ്മതിക്കുന്നുണ്ട്.

ഹോട്ടല്‍ ബിസിനസില്‍ അച്ഛനൊപ്പമായിരുന്നു കുറെ വര്‍ഷങ്ങള്‍ സുനില്‍. ഈ കാലത്തെല്ലാം സിനിമയില്‍ അവസരത്തിനായി അലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. അപ്പോഴും അച്ഛന്റെ തന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നുവെന്നും താരം പറയുന്നു. ഒടുവില്‍ 1992 ല്‍ സുനില്‍ ഷെട്ടി ബോളിവുഡില്‍ അരങ്ങേറ്റം നടത്തി.

‘ അച്ഛന്‍ ഒരു പാവം മനുഷ്യനായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ജീവനക്കാരെ കുറിച്ചോ മക്കളെക്കുറിച്ചോ ആരെങ്കിലും മോശം പറഞ്ഞാല്‍ അദ്ദേഹമൊരു സിംഹമായി മാറുമായിരുന്നു. എന്റെയെല്ലാം വിറ്റ് ഗ്രാമത്തിലേക്ക് മടങ്ങേണ്ടി വന്നാലും അനീതി ഞാന്‍ സഹിക്കില്ല’ എന്നായിരുന്നു പിതാവിന്റെ നിലപാട് എന്നും സുനില്‍ ഷെട്ടി പറയുന്നു. sunil shetty recalled his father’s tough life experience 

content summary; sunil shetty recalled his father’s tough life experience

×