July 18, 2026 |
Share on

അലോപ്പതി മരുന്നുകള്‍ കടലില്‍ എറിഞ്ഞാല്‍ മനുഷ്യര്‍ രക്ഷപ്പെടും; ശ്രീനിവാസന്‍

അഴിമുഖം പ്രതിനിധി പഞ്ചനക്ഷത്ര ആശുപത്രികള്‍ പുരോഗതിയുടെ ലക്ഷണമല്ലെന്നും രാജ്യത്തെ മുഴുവന്‍ അലോപ്പതി മരുന്നുകളും കടലില്‍ എറിഞ്ഞാല്‍ മനുഷ്യര്‍ രക്ഷപ്പെടുമെന്നും നടന്‍ ശ്രീനിവാസന്‍.  ഇടക്കൊച്ചി സഹകരണ ബാങ്കിന്റെ വിഷരഹിത ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിലുയരുന്ന പഞ്ചനക്ഷത്ര ആശുപത്രികള്‍ അധോഗതിയുടെ ലക്ഷണമാണ്. 2012 ലെ കണക്കുകള്‍ പ്രകാരം എറണാകുളം ജില്ലയില്‍ 13600 വൃക്കരോഗികളുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു.  ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയുമാണ്  ഇവര്‍ രോഗികളായി തീര്‍ന്നത്. വികസിത രാജ്യങ്ങളില്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ഉന്മൂലം ചെയ്ത ക്ലോറിനേഷന്‍ സമ്പ്രദായമാണ് പെരിയാറിലെ […]

അഴിമുഖം പ്രതിനിധി

പഞ്ചനക്ഷത്ര ആശുപത്രികള്‍ പുരോഗതിയുടെ ലക്ഷണമല്ലെന്നും രാജ്യത്തെ മുഴുവന്‍ അലോപ്പതി മരുന്നുകളും കടലില്‍ എറിഞ്ഞാല്‍ മനുഷ്യര്‍ രക്ഷപ്പെടുമെന്നും നടന്‍ ശ്രീനിവാസന്‍. 

ഇടക്കൊച്ചി സഹകരണ ബാങ്കിന്റെ വിഷരഹിത ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടിലുയരുന്ന പഞ്ചനക്ഷത്ര ആശുപത്രികള്‍ അധോഗതിയുടെ ലക്ഷണമാണ്. 2012 ലെ കണക്കുകള്‍ പ്രകാരം എറണാകുളം ജില്ലയില്‍ 13600 വൃക്കരോഗികളുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു. 

ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയുമാണ്  ഇവര്‍ രോഗികളായി തീര്‍ന്നത്. വികസിത രാജ്യങ്ങളില്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ഉന്മൂലം ചെയ്ത ക്ലോറിനേഷന്‍ സമ്പ്രദായമാണ് പെരിയാറിലെ ജലം ശുചീകരിക്കുന്നതിന് അവലംബിക്കുന്നത്. രോഗമകറ്റാന്‍ കഴിക്കുന്ന മരുന്നുകള്‍ അപകടകാരികളാണെന്നും മുഴുവന്‍ അലോപ്പതി മരുന്നുകളും കടലില്‍ എറിഞ്ഞാല്‍ മനുഷ്യര്‍ രക്ഷപ്പെടുമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×