UPDATES

മകൾ മരിച്ച് 30 വർഷം; പ്രേതവിഹാഹത്തിന് വരനെ തേടി കുടുംബം

കുലേ മഡിമേ’ അഥവാ ആത്മാക്കൾ തമ്മിലുള്ള വിവാഹം

                       

കർണ്ണാടകയിലെ ഒരു പെൺകുട്ടിക്ക് അനുയോജ്യനായ ഒരു വരനെ തേടുകയാണ് അവളുടെ കുടുംബം. വരനെ തേടി പത്രത്തിലും പരസ്യമെത്തി. ഇതിൽ കാര്യമായ അസ്വഭാവികതയൊന്നും തോന്നാൻ ഇടയില്ല. എന്നാൽ പെൺകുട്ടി മുപ്പതു വർഷം മുമ്പാണ് മരണപ്പെടുന്നത്. മരണപ്പെട്ട ആൺകുട്ടിയെയാണ് വീട്ടുകാർ തേടുന്നത്. തുളുനാട് തീരദേശ ജില്ലകളിലെ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് പുത്തൂരിൽ നിന്നുള്ള ഒരു കുടുംബം തങ്ങളുടെ മരിച്ചുപോയ മകൾക്ക് വേണ്ടി, മരണപ്പെട്ട വരനെ തേടുന്നത്. Superstition

ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തുളുനാട് തീരദേശ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു ആചാരമാണ് ‘കുലേ മഡിമേ’ അഥവാ  ആത്മാക്കൾ തമ്മിലുള്ള വിവാഹം. ഒരാഴ്‌ച മുമ്പ് ഒരു പ്രാദേശിക പത്രത്തിൽ പ്രസിദ്ധീകരിച്ച പരസ്യത്തിൽ ഇങ്ങനെ പറയുന്നു: കുലാൽ ജാതിയിലെ ബംഗേരയിൽ (ഗോത്രത്തിൽ നിന്നും) ഉൾപ്പെട്ട ഒരു പെൺകുട്ടിക്ക് അനുയോജ്യനായ വരനെ തേടുന്നു. പെൺ കുട്ടി ഏകദേശം 30 വർഷം മുമ്പ് മരിച്ചു. ഈ കാലയളവിൽ മരണപ്പെട്ട അതേ ജാതിയിൽ നിന്നുള്ള ഒരു ആൺകുട്ടിയുമായി “പ്രേത മദുവേ” അല്ലെങ്കിൽ ആത്മാക്കൾ തമ്മിലുള്ള വിവാഹം എന്ന പരമ്പരാഗത ചടങ്ങ് നടത്താൻ കുടുംബം തയ്യാറാണ്.” ഈ മാനദണ്ഡങ്ങൾ പ്രകാരം താൽപ്പര്യമുള്ള കുടുംബങ്ങൾക്ക് ബന്ധപ്പെടാൻ ഒരു ഫോൺ നമ്പറും നൽകിയിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പത്രപരസ്യം നൽകിയതെന്ന് ഈ കുടുംബത്തിലെ ഒരംഗം ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നു. എന്നാൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയും പരസ്യം പങ്കുവെക്കപ്പെട്ടിരുന്നു. പത്രത്തിൽ പരസ്യം ചെയ്തതിനു ശേഷം 50 ഓളം ആളുകൾ ബന്ധപ്പെട്ടിരുന്നു. ആചാരം നടത്തുന്ന തീയതി ഞങ്ങൾ ഉടൻ തീരുമാനിക്കും. അഞ്ച് വർഷമായി ആചാരാനുഷ്ഠാനങ്ങൾ നടത്തുന്നതിന് അനുയോജ്യമായ പൊരുത്തം കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും കുടുംബാഗം ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നു.

“പരസ്യം നൽകുമ്പോൾ, ഞങ്ങളെ ആളുകൾ പരിഹസിക്കുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു. എന്നാൽ അതിശയകരമെന്നു പറയട്ടെ, ഇത് ആചാരത്തെക്കുറിച്ച് അവബോധത്തിനും കാരണമായി. രസകരമെന്നു പറയട്ടെ, വ്യത്യസ്ത ജാതികളിൽ നിന്നുള്ള ധാരാളം ആളുകൾ ഈ സമ്പ്രദായത്തെക്കുറിച്ച് കൂടുതലറിയാനായി പോലും എത്തിയിരുന്നു ” കുടുംബാംഗം കൂട്ടിച്ചേർത്തു.

വിവാഹം കഴിക്കാതെ മരിച്ചുപോയ ആത്മാക്കൾക്ക് പൂർണ്ണതയോ മോക്ഷമോ നൽകാനാണ് ‘കുലേ മദിമേ’ അല്ലെങ്കിൽ പ്രേത മദുവേ. ഈ ആചാരങ്ങൾ അനുഷ്ഠിക്കുന്നതിലൂടെ ഭാവി വധുക്കളുടെയോ വരന്മാരുടെയോ വഴിയിൽ വരുന്ന തടസ്സങ്ങൾ നീങ്ങുമെന്ന് ആളുകൾ അന്ധമായ വിശ്വാസം. ‘പിതൃ ആരാധന’യുടെ ഭാഗമായ അല്ലെങ്കിൽ പൂർവ്വികരെ ആരാധിക്കുന്ന ഒരു ചടങ്ങാണിത്. ആചാരങ്ങൾ ജാതിയെ ആശ്രയിച്ച് വ്യത്യാസപ്പെടാം, പക്ഷേ ജീവിച്ചിരിക്കുന്ന വ്യക്തികൾക്ക് ഒരു കല്യാണം നടത്തുന്നതുപോലെയാണ് ഇത് കൂടുതലും നടത്തുന്നത്.

English summary; Family advertises seeking soulmate for child who died 30 years ago in Karnataka Superstition

Share on

മറ്റുവാര്‍ത്തകള്‍