April 28, 2025 |
Share on

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ഭീഷണി ആശങ്ക മാത്രം; എത്ര മഴക്കാലത്തെ അതിജീവിച്ചെന്ന് സുപ്രീംകോടതി

അണക്കെട്ട് അതിന്റെ ആയുസ്സിന്റെ 2.5 മടങ്ങ് അതിജീവിച്ചതായും കോടതി

135 വര്‍ഷത്തെ മഴക്കാലത്തെ അതിജീവിച്ച അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. അണക്കെട്ടിന് ബലക്ഷയം സംഭവിച്ചുവെന്നും തകര്‍ച്ചയുടെ വക്കിലാണെന്നതും ആശങ്കകള്‍ മാത്രമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അണക്കെട്ട് അതിന്റെ ആയുസ്സിന്റെ 2.5 മടങ്ങ് അതിജീവിച്ചതായും കോടതി ചൂണ്ടിക്കാട്ടി.supreme court says that mullaperiyar dam security threat only a concern

വര്‍ഷങ്ങളായി ഡാം തകരുമെന്ന ആശങ്കയിലാണ് ആളുകള്‍ കഴിയുന്നതെന്നും 15 ലക്ഷം ആളുകളുടെ ജീവനെ അണക്കെട്ട് പ്രതികൂലമായി ബാധിക്കുമെന്നുമുള്ള കേരളം ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. 50 വര്‍ഷത്തെ ആയുസ്സാണ് അണക്കെട്ടിന് പറഞ്ഞിരുന്നതെന്നും വരാനിരിക്കുന്നത് മഴക്കാലമാണെന്നും കേരളത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ അണക്കെട്ട് നിര്‍മിച്ച ശേഷം എത്ര മഴക്കാലങ്ങള്‍ കടന്നുപോയെന്നായിരുന്നു കോടതി ഇതിന് മറുപടിയായി ചോദിച്ചത്.

ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് വി എന്‍ ഭട്ടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകള്‍ ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന് കൈമാറി. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കേസും മൂന്നംഗ ബെഞ്ചിന്റെ പരിഗണനയിലാകും. അണക്കെട്ട് തകരുമെന്ന ഭീതി നിലനിന്ന രണ്ട് മഴക്കാലത്തും താന്‍ കേരള ഹൈക്കോടതിയില്‍ ഉണ്ടായിരുന്നുവെന്ന് ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ഋഷികേശ് റോയ് പറഞ്ഞു. ജസ്റ്റിസ് എസ് വി എന്‍ ഭട്ടി കേരള ഹൈക്കോടതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എന്നാല്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ നിര്‍മിച്ചവര്‍ക്ക് അഭിമാനപൂര്‍വം നന്ദി പറയുന്നതായും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.supreme court says that mullaperiyar dam security threat only a concern

Content Summary: supreme court says that mullaperiyar dam security threat only a concern

Leave a Reply

Your email address will not be published. Required fields are marked *

×