June 05, 2026 |
Share on

ദി മോസ്റ്റ് ഹാന്‍ഡ്‌സം മാന്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി തൈമൂര്‍

തൈമൂറിന്റെ ഒരു ക്ലോസ് അപ്പ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

സ്വന്തം കുഞ്ഞിനെ കുറിച്ച് മേനി പറയുന്നത് എല്ലാ അമ്മമാരുടെയും സ്വഭാവമാണ്. ഈ ലോകത്തെ ഏറ്റവും സുന്ദരനായകുഞ്ഞു തന്റെതാണെന്നേ ഏതൊരമ്മയും പറയൂ. കരീന കപൂര്‍ രണ്ടുമാസം പ്രായമാവറായ തൈമൂര്‍ അലി ഖാന്‍ പട്ടൗഡിയെ കുറിച്ചു പറയുന്നതും-ദി മോസ്റ്റ് ഹാന്‍ഡ്‌സം മാന്‍ എന്നാണ്.

കരീനയുടെത് ഒരമ്മയുടെ മേനി പറച്ചില്‍ മാത്രമായി കാണാനും വയ്യ. കുഞ്ഞു തൈമൂറിന്റെ ഒരു ക്ലോസ് അപ്പ് ഫോട്ടോ പുറത്തു വന്നതോടെ കരീന പറഞ്ഞതു അക്ഷരം പ്രതിശരിയാണെന്നാണു സോഷ്യല്‍ മീഡിയ സമ്മതിക്കുന്നു. ഈ ചിത്രം പുറത്തു വന്ന ഞായറാഴ്ച രാത്രി മുതല്‍ തൈമൂര്‍ സോഷ്യല്‍ മീഡിയ ട്രെന്‍ഡിംഗില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഇതതു രണ്ടാം തവണയാണ് സെയ്ഫ്-കരീന ദമ്പതിയുടെ മകന്‍ സോഷ്യല്‍ മീഡിയ താരം ആകുന്നത്. ആദ്യ തവണ പക്ഷേ അല്‍പ്പം വിവാദപരമായിരുന്നു എന്നു മാത്രം. തൈമൂര്‍ എന്ന പേര് ദഹിക്കാത്ത ഹിന്ദുത്വവാദികളാണ് ആദ്യം കുഞ്ഞു നവാബിനെ വാര്‍ത്തയാക്കിയത്. കൃത്യമായ മറുപടി സെയ്ഫില്‍ നിന്നും കരീനയുടെ പിതാവ് രണ്‍ധീര്‍ കപൂറില്‍ നിന്നെല്ലാം കിട്ടിയതോടെ പേരു വിവാദം അവസാനിച്ചു.



Leave a Reply

Your email address will not be published. Required fields are marked *

×