January 18, 2025 |
Share on

വിരമിക്കുകയല്ല; എന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചു

2025 ൽ തന്റെ പുതിയ പ്രൊജക്ടുമായി വിക്രാന്ത് മാസി തിരിച്ചു വരുമെന്ന വാർത്ത ഇതിനോടകം തന്നെ സിനിമ പ്രേമികൾ ഏറ്റെടുത്തു

വിജയകരമായ കരിയറിന്റെ പീക്കിൽ നിന്ന് യുവ നടൻ വിക്രാന്ത് മാസിയുടെ അഭിനയത്തിൽ നിന്നുള്ള വിരമിക്കല്‍ വാര്‍ത്തകള്‍ പ്രേക്ഷകരെ ഞെട്ടിയെങ്കിലും താരം ഇപ്പോൾ എന്നാൽ, ഇപ്പോഴിതാ വിഷയത്തിൽ വ്യക്ത വരുത്തിയിരിക്കുകയാണ് നടൻ.taking a break from the monotony Vikranth Massey 

‘ഒരു വലിയ ഇടവേള എടുക്കുന്നു എന്നു മാത്രമാണ് ഉദ്ദേശിച്ചത്’. തന്റെ വാക്കുകൾ ആളുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും നടൻ വ്യക്തമാക്കി. കുറച്ച് കാലത്തേക്ക് കുടുംബത്തിനും, ആരോഗ്യത്തിനും വേണ്ടി സമയം കണ്ടെത്തുകയാണെന്നും, മികച്ച ഒരു സന്ദർഭം വരുമ്പോൾ തീർച്ചയായും മടങ്ങി എത്തുമെന്ന് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് വിക്രാന്ത് സിനിമ ലോകത്തോട് വിടപറയുന്ന സൂചനകളോടെ സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടത്. “അസാധാരണമായിരുന്നു കഴിഞ്ഞ കുറച്ച് വർഷങ്ങൾ. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് ഞാൻ ഓരോരുത്തർക്കും നന്ദി പറയുന്നു. പക്ഷേ, മുന്നോട്ട് നോക്കുമ്പോൾ ഒരു ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് ഞാൻ മനസ്സിലാക്കുന്നു. കൂടാതെ ഒരു അഭിനേതാവ് എന്ന നിലയിലും. 2025-ൽ നമ്മൾ പരസ്‌പരം അവസാനമായി കാണും. അവസാന രണ്ട് ചിത്രങ്ങളും ഒരുപാട് ഓർമകളുമുണ്ട്. ഒരിക്കൽക്കൂടി നന്ദി” എന്നായിരുന്നു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഉണ്ടായിരുന്നത്.

vikranth massey

Vikranth Massey

വിക്രാന്ത് മാസി 2007-ൽ ‘ധും മച്ചാവോ ധൂം’ എന്ന ടെലിവിഷൻ ഷോയിൽ ആമിർ ഹാസൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അഭിനയം ആരംഭിച്ചത്. തുടർന്ന്, ‘ധരം വീർ’, ‘ബാലികാവധു’, ‘ബാബ ഐസോ വർ ധൂണ്ടോ’, ‘ഖുബൂൽ ഹേ’ എന്നിവയിൽ അഭിനയിച്ച് പരിചയസമ്പന്നനായി. ‘ബാലികാവധു’യിൽ ശ്യാം സിങ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വലിയ പ്രേക്ഷകപ്രശംസയും നേടിയിട്ടുണ്ട്.

വിക്രാന്ത് മാസി 2013-ൽ രൺവീർ സിങ്, സോനാക്ഷി സിംഗ് എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിച്ച വിക്രമാദിത്യ മോഠ്വനിയുടെ ലൂട്ടേര എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന്, മിർസാപൂർ പരമ്പരയിൽ തന്റെ പ്രകടനം കരിയറിലെ ഒരു പ്രധാന വഴിത്തിരിവായി മാറി. മലയാളചിത്രം ഫോറൻസിക്ന്റെ റീമേക്ക്- വേർഷനിലൂടെ ശ്രദ്ധേയനായ അദ്ദേഹം, ട്വൽത്ത് ഫെയ്ൽ, സെക്ടർ 36, സബർമതി എക്‌സ്പ്രസ് എന്നീ സിനിമകളിലും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് വലിയ വിജയങ്ങൾ കൈവരിച്ചു.

2025 ൽ തന്റെ പുതിയ പ്രൊജക്ടുമായി തിരിച്ചു വരുമെന്ന വാർത്ത ഇതിനോടകം തന്നെ സിനിമ പ്രേമികൾ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷകളും ഉയർത്തി. ഓരോ പുതിയ പ്രോജക്റ്റിലും തന്റെ വിശേഷമായ സ്‌പെഷ്യാലിറ്റി പ്രകടിപ്പിച്ചിട്ടുള്ള അദ്ദേഹം 2025-ൽ തിരിച്ച് വരുമ്പോൾ സിനിമാ ലോകത്തും ആരാധകരിലുമുള്ള സ്വാധീനം ഇനിയും കൂടുമെന്ന് പ്രതീക്ഷിക്കാം.taking a break from the monotony Vikranth Massey 

Content Summary:just taking a break from the monotony Vikranth Massey

Post Thumbnail
അക്രമിയെ ആദ്യം കണ്ടത് ഏലിയാമ്മ, ആവശ്യപ്പെട്ടത് ഒരു കോടിവായിക്കുക

Vikranth massey bollywood entertainment news film news latest news 

×