തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിൽ അഞ്ചംഗ കുടുംബത്തെ കാറിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന കാറിൽ നിന്നാണ് അഞ്ച് മൃതദേഹങ്ങളും കണ്ടെത്തിയത്. ഡൽഹിയിലെ ബുരാരിയിൽ 2018 ജൂലൈ ഒന്നിന് നടന്ന കൂട്ട ആത്മഹത്യയുടെ ഭീകരതയെ അനുസ്മരിപ്പിക്കുന്ന മറ്റൊരു സംഭവമായി ഇതിനെ കണക്കാക്കാം. tamilnadu 5 of same family die by suicide
പുതുക്കോട്ട ജില്ലയിലെ ഇവരെ കണ്ടെത്തിയ നഗരത്തിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള സേലം സ്വദേശികളാണ് കുടുംബമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. 50 കാരനായ വ്യവസായി മണികണ്ഠൻ, ഭാര്യ നിത്യ, അമ്മ സരോജ, അവരുടെ രണ്ട് കുട്ടികൾ എന്നിവരെയാണ് ലോക്കൽ പോലീസ് പിന്നീട് തിരിച്ചറിഞ്ഞത്.
ഇതുവരെയുള്ള അന്വേഷണത്തിൽ കൊല്ലപ്പെട്ടവർ വിഷം കഴിച്ചതായാണ് സൂചന. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പുതുക്കോട്ട സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. tamilnadu 5 of same family die by suicide
ബുധനാഴ്ച രാവിലെയാണ് ട്രിച്ചി-കാരൈക്കുടി ദേശീയപാതയിൽ നിർത്തിയിട്ട കാറിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. 26ാം തിയതി വൈകുന്നേരം മുതൽ വാഹനം ഇതേ സ്ഥലത്ത് പാർക്ക് ചെയ്തിരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കാറിൽ നിന്ന് ഒരു കുറിപ്പ് കണ്ടെടുത്തെങ്കിലും ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ലോഹവ്യാപാരിയായ മണികണ്ഠൻ കടക്കെണിയിലായതിനാൽ പണമിടപാടുകാരിൽ നിന്നുള്ള സമ്മർദ്ദമാണോ കാരണമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
2018 ലെ ബുരാരി കൂട്ട ആത്മഹത്യ; മനശാസ്ത്രവും നിഗൂഡതകളും
രാജ്യതലസ്ഥാനത്തെ ഏറ്റവും നടുക്കുകയും അമ്പരപ്പിക്കുകയും ചെയ്ത പോലീസ് കേസുകളിലൊന്നാണ് ബുരാരി കേസ്. ഡൽഹിയിലെ ബുരാരി മേഖലയിലെ ചുന്ദ്‌വത് കുടുംബത്തിലെ 11 അംഗങ്ങൾ 2018 ജൂലൈ ഒന്നിന് കൂട്ട ആത്മഹത്യ ചെയ്തിരുന്നു. ഗൃഹനാഥൻ നാരായൺ ദേവിയുടെ മൃതദേഹം തറയിൽ കണ്ടെത്തിയപ്പോൾ, മറ്റുള്ളവരെയെല്ലാം കണ്ണ് കെട്ടിയും കൈകളും കാലുകളും ബന്ധിച്ച് ഇരുമ്പ് ഗ്രില്ലിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
മരിച്ചവരിൽ ദേവിയെ കൂടാതെ ദേവിയുടെ മക്കളായ ഭാവ്‌നേഷ്, ലളിത്, മകൾ പ്രതിഭ, ഭാവ്‌നേഷിൻ്റെ ഭാര്യ സവിത, മക്കളായ നിതു, മോനു, ധ്രുവ്, ലളിതിൻ്റെ ഭാര്യ ടീന, മകൻ ശിവം, പ്രതിഭയുടെ മകൾ പ്രിയങ്ക എന്നിവരെ പിന്നീട് തിരിച്ചറിഞ്ഞു.
കൊലപാതകം എന്ന രീതിയിൽ കേസെടുത്താണ് അന്വേഷണം ആരംഭിച്ചത്. എന്നാൽ തുടർന്നുള്ള അന്വേഷണങ്ങളും രജിസ്റ്ററുകളുടെ വീണ്ടെടുപ്പും പിന്തുടരേണ്ട ആചാരങ്ങളുടെ ഒരു കൂട്ടം വിശദമാക്കിയ ഡയറിയും കേസിൻ്റെ ദിശ മാറ്റി. അന്വേഷണത്തിൽ, വീട്ടുകാർ തൂങ്ങിമരിച്ച രീതി വിവരിക്കുന്ന ഡയറി വീടിനുള്ളിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഇത് കേസിന് പുതിയൊരു വഴിത്തിരിവ് ആയിരുന്നു.
നിഗൂഢതകളും അന്ധവിശ്വാസങ്ങളും മുതൽ മനഃശാസ്ത്രവും ഏറ്റവും പുതിയ അന്വേഷണ സാങ്കേതിക വിദ്യകളും വരെ ഉപയോഗപ്പെടുത്തി പോലീസ് സമഗ്രമായ അന്വേഷണം നടത്തി. എന്നിരുന്നാലും, മൂന്ന് വർഷം നീണ്ട അന്വേഷണത്തിന് ശേഷം, ഡൽഹി പോലീസ് ഒടുവിൽ കുടുംബം ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കുകയും എന്തെങ്കിലും കള്ളക്കളിയുടെ സാധ്യത തള്ളിക്കളയുകയും ചെയ്തു.
തമിഴ്നാട്ടിൽ നടന്ന കൂട്ട ആത്മഹത്യയും ഇത്തരത്തിൽ എന്തെങ്കിലും നിഗൂഡതകൾ ഒളിപ്പിച്ച് വക്കുന്നുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. കുഞ്ഞുങ്ങളടക്കം അഞ്ചുപേർ വിഷം കഴിച്ച് വഴിയോരത്ത് വാഹനത്തിൽ ഇരുന്ന് മരണം സ്വീകരിച്ചതിന് പിന്നിലെ കാരണം തേടുകയാണ് പോലീസ്.
Content summary; tamilnadu 5 of same family die by suicide in car probe underway a flashback of the burari case.