June 03, 2026 |
Share on

കേരളത്തിന്റെ പുനരുപയോഗ ഊര്‍ജ്ജ മേഖലയെ ശക്തിപ്പെടുത്തി ടാറ്റ പവറിന്റെ ഹരിത ഓണം

ഇതിനകം സംസ്ഥാനത്ത് ആകെ 30,000-ലധികം സൗരോര്‍ജ്ജ മേല്‍ക്കൂരകള്‍ ടാറ്റ പവര്‍ സ്ഥാപിച്ചു കഴിഞ്ഞു

കേരളം ഹരിത ഓണത്തിലൂടെ സുസ്ഥിരത ഉറപ്പാക്കുമ്പോള്‍ സംസ്ഥാനത്തിന്റെ പുനരുപയോഗ ഊര്‍ജ്ജമേഖലയെ ശക്തിപ്പെടുത്തുന്ന മുന്നേറ്റങ്ങളുമായി ടാറ്റ പവര്‍. കായംകുളത്തെ 350 ഏക്കര്‍ വിസ്തൃതിയുള്ള ടാറ്റ പവറിന്റെ 101.6 മെഗാവാട്ട് ഫ്‌ളോട്ടിംഗ് സോളാര്‍ പവര്‍ പ്രോജക്ട് വര്‍ഷംതോറും 64,000 ടണ്ണിലധികം കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതോടൊപ്പം ജലോപരിതലങ്ങളെ സൗരോര്‍ജ്ജ ഉല്‍പ്പാദനത്തിനായി ഉപയോഗപ്പെടുത്തി കേരളത്തിന്റെ ഹരിത ഊര്‍ജ്ജ ലക്ഷ്യങ്ങള്‍ക്ക് മികച്ച സംഭാവന നല്‍കുകയും ചെയ്യുന്നു.

ഇതിനകം സംസ്ഥാനത്ത് ആകെ 30,000-ലധികം സൗരോര്‍ജ്ജ മേല്‍ക്കൂരകള്‍ ടാറ്റ പവര്‍ സ്ഥാപിച്ചു കഴിഞ്ഞു. അടുത്തിടെ എന്‍എച്ച്പിസി ലിമിറ്റഡുമായി ടാറ്റ പവര്‍ റിന്യൂവബിള്‍ എനര്‍ജി ഒപ്പിട്ട 30 മെഗാവാട്ട് / 120 മെഗാവാട്ട് അവര്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് വാങ്ങല്‍ കരാര്‍ കേരളത്തിന്റെ വൈദ്യുതി ഗ്രിഡിനെ ശക്തിപ്പെടുത്തുകയും പുനരുപയോഗ ഊര്‍ജ്ജ സംയോജനം കൂടുതല്‍ സുഗമമാക്കുകയും ചെയ്യും.

വയനാട്ടിലെ ടാറ്റാ പവറിന്റെ സ്‌കില്‍ പാര്‍ക്കിലൂടെ 921-ലധികം പേര്‍ക്ക് സൗരോര്‍ജ്ജ പിവി ഇന്‍സ്റ്റലേഷന്‍ പോലുള്ള ഹരിത തൊഴിലുകള്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. ഒരു നൂറ്റാണ്ടിലേറെ കാലത്തെ വൈദഗ്ധ്യവും ഇന്ത്യയിലുടനീളം 5,000 മെഗാവാട്ടിലധികം ഉത്പാദന ശേഷിയുള്ള സൗരോര്‍ജ്ജ പ്രോജക്ടുകളും ഉള്ള ടാറ്റ പവര്‍, കേരളത്തിന്റെ ഹരിത ഊര്‍ജ്ജ വിപ്ലവത്തിന് നേതൃത്വം നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണ്.  Tata power floating solar project Kayamkulam

 

 

 

Content Summary; Tata power floating solar project kayamkulam

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×