February 14, 2025 |

തുടയിലെ ടാറ്റൂ തുമ്പായി; സ്പാ കൊലപാതകത്തിന്റെ ചുരുളഴിച്ച് മുംബൈ പോലീസ്

പച്ചകുത്തിയ പേരുകൾ വഴിത്തിരിവായി

വോർളിയിലെ സ്പായ്ക്കുള്ളിൽ 52 കാരൻ കൊല്ലപ്പെട്ട് ഒരു ദിവസത്തിനുള്ളിൽ സ്പാ ഉടമയടക്കം മൂന്ന് പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട വ്യക്തിയുടെ തുടയിൽ പച്ചകുത്തിയിരുന്ന പേരുകളിൽ നിന്നാണ് കുറ്റവാളികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. അറസ്റ്റിലായ സ്പാ ഉടമയുടെ പേരുൾപ്പെടെ 22 പേരുകൾ ഇയാളുടെ തുടയിൽ പച്ചകുത്തിയിരുന്നു. കൂടാതെ, തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇവരായിരിക്കും ഉത്തരവാദികളെന്നും അദ്ദേഹം മുന്നറിയിപ്പും നൽകിയിരുന്നു.tattoo helped cops crack murder

കൊലപാതകത്തിന്റെ സൂത്രധാരൻ സന്തോഷ് ഷെരേക്കർ എന്ന സ്പാ ഉടമയാണെന്ന് പോലീസ് വ്യക്തമാക്കി. സന്തോഷിനെ കൂടാതെ മറ്റൊരു സ്പാ ഉടമയായ മുഹമ്മദ് ഫിറോസ് അൻസാരി, വാടക കൊലയാളി ഷാക്കിബ് അൻസാരി എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേർ.

കൊല്ലപ്പെട്ട വിവരാവകാശ പ്രവർത്തകൻ ഗുരു വാഗ്മറെ മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളിലെ സ്പാ ഉടമകളെ ഭീഷണിപ്പെടുത്തി പണം പണം തട്ടുന്നത് പതിവായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇയാൾക്കെതിരെ എട്ടോളം പോലീസ് റിപ്പോർട്ടുകളും 22 പരാതികളും രെജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ പണത്തിനു വേണ്ടി ഗുരു വാഗ്മറെ സ്ഥിരമായി ഷെരേക്കറിനെയും അൻസാരിയെയും ശല്യം ചെയ്തിരുന്നതായും പോലീസ് വ്യക്തമാക്കി.

2023ൽ പണം നൽകാൻ വിസമ്മതിച്ചതിനാൽ നലസോപാരയിലെ സ്പാ ഉടമയായ ഫിറോസ് ഗുരു വാഗ്മറെയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. ഗുരു വാഗ്മറെ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇയാളുടെ സ്പായിൽ റെയ്ഡ് നടത്തുകയും അത് അടച്ച് പൂട്ടുകയും ചെയ്തിരുന്നു. ഇതും ഫിറോസിന്റെ പകയ്ക്ക് ആക്കം കൂട്ടിയെന്നും പോലീസ് വ്യക്തമാക്കി.

‘ മുഹമ്മദ് ഫിറോസിന് ഗുരു വാഗ്മറെയോടുള്ള പക ദിനം പ്രതി കൂടി കൊണ്ടിരുന്നു, അതിനിടയ്ക്കാണ് സന്തോഷ് ഷെരേക്കറുമായി ബന്ധം സ്ഥാപിക്കുന്നത്, ഇരുവരും ഒരുമിച്ച് ഗുരു വാഗ്മറെ കൊല്ലാൻ പദ്ധതിയിട്ടു. ഇതിനായി സന്തോഷ് ഷെരേക്കർ മുഹമ്മദ് ഫിറോസിന് 6 ലക്ഷം രൂപ നൽകുകയും പോലീസ് കസ്റ്റഡിയിലായാൽ മറ്റ് ചിലവുകൾ വഹിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന്’ പോലീസ് ഉദ്യോഗസ്ഥാൻ വ്യക്തമാക്കി.

തുടർന്ന് മുഹമ്മദ് ഫിറോസ് ഗുരു വാഗ്മറെയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും. മൂന്ന് മാസങ്ങൾക്ക് ശേഷം, ഡൽഹിയിൽ നിന്നും വാടക കൊലയാളിയായ ഷാക്കിബിനെ കണ്ടെത്തുകയും കൊലപാതകം നടത്തിയാൽ നാല് ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

ജൂലൈ 23 ചൊവ്വാഴ്ച സ്പാ മാനേജരെയും മറ്റൊരു ജീവനക്കാരനെയും ഒരു വനിതാ ജീവനക്കാരിയെയും ഗുരു വാഗ്മരെ സയോണിലെ ഒരു ബാറിൽ ഭക്ഷണം കഴിക്കാൻ കൊണ്ട് പോയിരുന്നു. പാർട്ടിക്ക് ശേഷം അവർ വോർളിയിലെ സ്പായിലേക്ക് മടങ്ങുകയും, അവിടെ കുറച്ച് സമയം ചിലവഴിക്കുകയും ചെയ്‌തു. ബുധനാഴ്ച പുലർച്ചെ 1.30 ഓടെ മാനേജറും ജീവനക്കാരനും മടങ്ങി പോയ സമയം, ഫിറോസും ഷാക്കിബും സ്പായിൽ അതിക്രമിച്ച് കയറി ഗുരു വാഗ്മറെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും വയറിൽ ഒന്നിലധികം തവണ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.

കൊലയാളികൾ രണ്ടുപേരും റെയിൻ കോട്ട് ധരിച്ച് മുഖം മറയ്ക്കാൻ മറച്ചുവെക്കാൻ ശ്രമിച്ചിരുന്നു. ബാറിൽ നിന്ന് ഗുരുവും സംഘവും ഇറങ്ങിയത് മുതൽവോർലിയിലെ സ്പാ വരെ പിന്തുടരുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ബുധനാഴ്ച വൈകിട്ട് ട്രെയിനിൽ ഡൽഹിയിലേക്ക് രക്ഷപ്പെട്ട ഷാക്കിബിനെ ആർപിഎഫിൻ്റെ സഹായത്തോടെ കോട്ട റെയിൽവേ സ്റ്റേഷനിൽ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റവാളികളെ ജൂലൈ 30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കൃഷ്ണകാന്ത് ഉപാദ്യായ പറഞ്ഞു.

content summary;  Names tattooed on thigh of deceased help cops crack murder of RTI activist killed at Worli spa

×