June 26, 2026 |
Share on

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍; സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാം 40 ശതമാനം വിലക്കുറവില്‍

ജനുവരി 21 അര്‍ദ്ധരാത്രി 12 മണിക്കാണ് വില്‍പ്പന ആരംഭിക്കുക

അതേ, സ്മാര്‍ട്ട് ഫോണുകളും അനുബന്ധ ഉപകരണങ്ങളും 40 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ വാങ്ങാന്‍ ആ സുവര്‍ണാവസരം വീണ്ടുമെത്തി; ‘ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍’. ജനുവരി 21 അര്‍ദ്ധരാത്രി 12 മണിക്കാണ് വില്‍പ്പന ആരംഭിക്കുക. സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ്, കാമറ, ടിവി തുടങ്ങിയ ഒട്ടനവധി ഇലക്ട്രോണിക് ഉത്പന്നങ്ങളാണ് വന്‍ വിലക്കുറവില്‍ ഈ ദിവസങ്ങളില്‍ ലഭിക്കുക.

ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് പ്രത്യേക സൗകര്യവും ആമസോണ്‍ ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്ക് 12 മണിക്കൂര്‍ നേരത്തെ തന്നെ ലോഗിന്‍ ചെയ്യാനും വേണ്ട ഉത്പന്നങ്ങള്‍ വാങ്ങാനും കഴിയും. അതായത് 20 ആം തീയതി മുതല്‍ തന്നെ ലോഗിന്‍ ചെയ്യാം. ഇതിലൂടെ മികച്ച ഉത്പന്നങ്ങള്‍ വിറ്റു തീരുന്നതിനു മുന്‍പു തന്നെ െ്രെപം അംഗങ്ങള്‍ക്ക് വാങ്ങാന്‍ കഴിയും.

ആമസോണിന്റെ സ്വന്തം ബ്രാന്‍ഡ് ആയ കിന്റില്‍ ഇറീഡേഴ്‌സ്, ഫയര്‍ ടിവി സ്റ്റിക്ക് എന്നിവയ്ക്കും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോണ്‍ പേ ബാലന്‍സ്് വഴി 250 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 200 രൂപ വരെ തുകയുടെ പത്ത് ശതമാനം കാഷ് ബാക്ക് നല്‍കാനുള്ള വ്യവസ്ഥയും ആമസോണ്‍ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല എച്ച്ഡിഎഫ്‌സി ബാങ്കും പത്ത് ശതമാനം കാഷ് ബാക്ക് നല്‍കും.

സാധനങ്ങള്‍ക്ക് പ്രത്യേകം ഇ.എം.ഐ സൗകര്യവും, എക്‌സ്‌ചേഞ്ച് ഓഫറും ഗ്രേറ്റ് സെയിലിനോട് അനുബന്ധിച്ച് ആമസോണ്‍ ഒരുക്കിയിട്ടുണ്ട്. എക്‌സ്‌ബോക്‌സ്, പ്ലേസ്‌റ്റേഷന്‍ 4 തുടങ്ങിയ ഗെയിം കണ്‍സോളുകള്‍ക്കും സെയിലിനോട് അനുബന്ധിച്ച് ആമസോണില്‍ വിലക്കുറവുണ്ടാവും. കഴിഞ്ഞ തവണത്തെപ്പോലെ സെയില്‍ വന്‍ വിജയമാക്കാനാണ് ആമസോണ്‍ ഒരുങ്ങുന്നത്.

വിലക്കുറവില്‍ ലഭിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ഏതൊക്കെ…

ഗൂഗിള്‍ പിക്‌സല്‍ എക്‌സ്.എല്‍
ബ്ലാക്ക്‌ബെറി കീവണ്‍
സാംസങ് ഓണ്‍5 പ്രോ
മോട്ടോ ജി.5 പ്ലസ്
ഹുവാവേ ഹോണര്‍ 6എക്‌സ്
എല്‍.ജി ക്യൂ6
ലെനോവോ കെ.8 നോട്ട്
ഇന്റക്‌സ് ക്ലൌഡ് സി1
നൂബിയ എം2
മൈക്രോമക്‌സ് ക്യാന്‍വാസ് ഇന്‍ഫിനിറ്റി

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×