June 14, 2026 |
Share on

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം

അഴിമുഖം പ്രതിനിധി പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതിനെ പിന്നാലെ കശ്മീരില്‍ വീണ്ടും ഭീകരാക്രമണമുണ്ടായി. കശ്മീരിലെ ഷോപ്പിയാനിലാണ് ആക്രമണം നടന്നത്. ദേഹിബാഗിലെ സിആര്‍പിഎഫ് സംഘത്തിനു നേരെ അജ്ഞാത സംഘം വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യവും പ്രത്യാക്രമണം നടത്തി. സംഭവത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നാണ് വിവരം. സൈന്യം പട്രോളിങ്ങ് നടത്തുന്നതിനിടെ ഭീകരര്‍ വനത്തിനകത്തു നിന്ന് വെടിവയ്ക്കുകയായിരുന്നു. ആക്രമണ സാധ്യതയെ തുടര്‍ന്ന് ദേഹിബാഗില്‍ ജനങ്ങളെ ഒഴിപ്പിച്ചിരിക്കുകയാണ്. ഭീകരാക്രമണം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ പ്രധാനയിടങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയിലെ സൈനിക വിന്യാസം ഇന്ത്യ […]

അഴിമുഖം പ്രതിനിധി

പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതിനെ പിന്നാലെ കശ്മീരില്‍ വീണ്ടും ഭീകരാക്രമണമുണ്ടായി. കശ്മീരിലെ ഷോപ്പിയാനിലാണ് ആക്രമണം നടന്നത്. ദേഹിബാഗിലെ സിആര്‍പിഎഫ് സംഘത്തിനു നേരെ അജ്ഞാത സംഘം വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യവും പ്രത്യാക്രമണം നടത്തി. സംഭവത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നാണ് വിവരം.

സൈന്യം പട്രോളിങ്ങ് നടത്തുന്നതിനിടെ ഭീകരര്‍ വനത്തിനകത്തു നിന്ന് വെടിവയ്ക്കുകയായിരുന്നു. ആക്രമണ സാധ്യതയെ തുടര്‍ന്ന് ദേഹിബാഗില്‍ ജനങ്ങളെ ഒഴിപ്പിച്ചിരിക്കുകയാണ്. ഭീകരാക്രമണം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ പ്രധാനയിടങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയിലെ സൈനിക വിന്യാസം ഇന്ത്യ വര്‍ധിപ്പിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×