April 20, 2025 |

കേന്ദ്ര അവഗണന; ശമ്പളം നൽകാൻ പോലും പണമില്ല, സാമ്പത്തിക പ്രതിസന്ധിയിൽ തെലങ്കാന

കേന്ദ്ര ഫണ്ടിന്റെ അപര്യാപ്തതയാല്‍ തെലങ്കാനയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്

തെലങ്കാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സർക്കാർ ജീവനക്കാരുടെ ശമ്പളം വൈകിയേക്കുമെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.
തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സിലിലായിരുന്നു രേവന്ത് റെഡ്ഡിയുടെ പ്രതികരണം. കേന്ദ്ര ഫണ്ട് ലഭ്യമാകാത്തതിനാല്‍ കേരളത്തിലെ ആശ പ്രവര്‍ത്തകരില്‍ ഒരു വിഭാഗം കഴിഞ്ഞ 30 ദിവസമായി സമരരംഗത്താണ്. കേന്ദ്രം ഫണ്ട് അനുവദിക്കാത്തത് കൊണ്ട് കേരളം കഴിഞ്ഞ കുറച്ച് നാളുകളായി സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ഇക്കാര്യം പല തവണ കേന്ദ്രത്തെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് കേന്ദ്ര ഫണ്ടിന്റെ അപര്യാപ്തതയാല്‍ തെലങ്കാനയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാര്‍ത്തകള്‍ എത്തുന്നത്.

കേരളത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രം വിഹിതം നൽകാൻ സന്നദ്ധത കാണിക്കാത്തതാണെന്ന് വ്യക്തമാണെങ്കിലും സംസ്ഥാന സർക്കാരിന്റെ വീഴ്ചയെന്ന തരത്തിലാണ് പ്രചരണങ്ങൾ. സെക്രട്ടറിയേറ്റിന് മുന്നിൽ ആശവർക്കർമാർ നടത്തുന്ന സമരത്തെക്കുറിച്ച് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ ലോക്സഭയിൽ ഉന്നയിച്ചപ്പോൾ തെലങ്കാന, കർണാടക, സിക്കിം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ശമ്പളം കൂട്ടി നൽകിയെന്നും കേരളത്തിന് എന്ത് കൊണ്ട് സാധിക്കുന്നില്ലെന്നുമായിരുന്നു കെസി വേണുഗോപാൽ എംപിയുടെ വാദം. ഇത്തര കേന്ദ്രത്തിന്റെ ഗുരുതരമായ വീഴ്ച എല്ലാ സംസ്ഥാനങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സർക്കാർ ജീവനക്കാരുടെ ശമ്പളവുമയി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തെലങ്കാന കൌൺസിലിന് നൽകിയ മറുപടി. തെലങ്കാനയേക്കാൾ കൂടുതൽ സർക്കാർ ജീവനക്കാരുള്ള സംസ്ഥാനമായിട്ട് കൂടി ജീവനക്കാർക്ക് കൃത്യമായ ശമ്പളം നൽകാൻ കേരളത്തിന് സാധിക്കുന്നുവെന്നത് എടുത്ത് പറയേണ്ടുന്ന കാര്യം തന്നെ. പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങൾക്കെതിരെയാണ് കേന്ദ്ര അവഗണനയെന്ന് കേരളത്തിലെയും തെലങ്കാനയിലെയും സാഹചര്യങ്ങളിൽ നിന്ന് വ്യക്തം.

മാസാദ്യം തന്നെ കൃത്യമായി ശമ്പളം നൽകുന്നത് ബുദ്ധിമുട്ടാണെന്നും സ്ഥിതിഗതികൾ മനസിലാക്കണമെന്നും രേവന്ത് റെഡ്ഡി ജീവനക്കാരോട് അഭ്യർത്ഥിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കിയത് റിസര്‍വ് ബാങ്കില്‍ നിന്ന് 4,000 കോടി രൂപ വായ്പയെടുത്താണെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്ലാമാസവും ഒന്നാം തീയതി കൃത്യമായി ശമ്പളം നല്‍കി. വായ്പയെടുത്തതോടെയാണ് ഇത് സാധ്യമായത്. ഇത് തുടരണമെങ്കില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് ഇനിയും ലോണ്‍ എടുക്കേണ്ടിവരുമെന്നും രേവന്ത് പറയുന്നു. പണലഭ്യതയിലെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഡിയര്‍നെസ് അലവന്‍സ് (ഡിഎ) ഉള്‍പ്പെടെയുള്ളവ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സഹകരിക്കണമെന്നും രേവന്ത് റെഡ്ഡി അഭ്യര്‍ത്ഥിച്ചു. എല്ലാ കണക്കുകളും ജീവനക്കാര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. എന്ത് നല്‍കണമെന്നും തടഞ്ഞുവെയ്ക്കണമെന്നും നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നും. ഡിഎയും ആനുകൂല്യങ്ങളും ജീവനക്കാരുടെ അവകാശമാണ്. എന്നാല്‍ അത് ഇപ്പോള്‍ വേണമെന്ന് പറയരുതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു

തെലങ്കാന സർക്കാർ ഏഴ് ലക്ഷം കോടി രൂപയുടെ കടത്തിലാണെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. പ്രതിമാസം 18,500 കോടി രൂപ വരുമാനം ലഭിച്ചെങ്കിലും, പതിവ് ചെലവുകൾക്കായി ഗണ്യമായ തുക നീക്കിവച്ചു. ശമ്പളവും പെൻഷനുമായി പ്രതിമാസം 6,500 കോടി രൂപ വേണം. കടമായും പലിശയായും പ്രതിമാസം 6,500 കോടി രൂപ അടയ്ക്കണം. അതായത് എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ് 13,000 കോടി രൂപ വേണം. ക്ഷേമത്തിനും വികസനത്തിനുമായി 5,000 കോടി രൂപ മാത്രമേ ശേഷിക്കുന്നുള്ളൂ. മൂലധന ചെലവിന് പണമില്ലെന്നും വ്യക്തമാക്കിയിരുന്നു.

content summary: The central government delays funds for states and the Telangana Chief Minister Revanth Reddy said the state is struggling to pay salaries

Leave a Reply

Your email address will not be published. Required fields are marked *

×